സ്റ്റേഷൻ മാസ്റ്റർക്ക് കൊവിഡ് ; ആര്യനാട് കെഎസ്ആർടിസി ഡിപ്പോ അടച്ചു

സ്റ്റേഷൻ മാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആര്യനാട് കെഎസ്ആർടിസി ഡിപ്പോ അടച്ചു.ഡിപ്പോ അണുവിമുക്തമാക്കിയ ശേഷമാണ് തുറക്കുക. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഒരു ബന്ധു വിദേശത്ത് നിന്നുവന്നിരുന്നു. അവരുടെ അടുത്തേക്ക് പോയില്ലെങ്കിലും അവർ കൊണ്ടുവന്ന ബാഗുകൾ എത്തിച്ചത് ഇദ്ദേഹമായിരുന്നു. ആര്യനാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല. ഇന്ന് സർവീസ് നടത്തിയ മുഴുവൻ ബസുകളും ഡിപ്പോയിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരനുമായി സമ്പർക്കം പുലർത്തിയവരോട് ആരോഗ്യവകുപ്പ്…

Read More

അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഏഴ് ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ-വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ കിട്ടുക. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.

Read More

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ല; കസ്റ്റംസ് ജോയന്റ് കമ്മീഷണർ

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും ഫോണില്‍ വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയന്റ് കമ്മീഷണര്‍. അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും വിളിച്ചിട്ടില്ല നേരത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളി വന്നുവെന്ന് ആരോപിച്ചത്. ബിജെപി നേതാവിന്റെ ആരോപണം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കൂടി ഏറ്റുപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സത്യാവസ്ഥ വ്യക്തമാക്കി കസ്റ്റംസ് ജോയന്റ് കമ്മീഷണറുടെ പ്രതികരണം

Read More

കേരളത്തിന്റെ വിപ്ലവവനിതക്ക് ഇന്ന് നൂറ്റിരണ്ടാം പിറന്നാൾ

കേരളത്തിന്റെ വിപ്ലവവനിതക്ക് ഇന്ന് നൂറ്റിരണ്ടാം പിറന്നാൾ.കോവിഡ് കാലമായതിനാൽ പതിവുതെറ്റിച്ച് ആഘോഷങ്ങളില്ലാതെയാണ് ഇത്തവണ പിറന്നാൾ കടന്നുപോകുന്നത്. ചാത്തനാട്ടെ വീട്ടിൽ അന്ന് പ്രിയപ്പെട്ടവരെല്ലാം എത്തും. നന്മകൾ നേരും. കേക്ക് മുറിക്കും, ആഘോഷിക്കും. വരുന്നവർക്കെല്ലാം സദ്യയുമുണ്ടാകും. എന്നാലിത്തവണ കോവിഡ് കാരണം പതിവ് തെറ്റി. ആഘോഷങ്ങളൊന്നുമില്ലെന്ന് മാത്രമല്ല, റിവേഴ്‌സ് ക്വാറന്റീനിലായതിനാൽ സന്ദർശകർക്ക് വീട്ടിലേക്ക് പ്രവേശനവുമില്ല. ആരുമില്ലെങ്കിൽ ആഘോഷം വേണ്ടെന്ന് ഗൌരിയമ്മയും പറഞ്ഞു. ആഘോഷങ്ങളൊന്നുമില്ലെങ്കിലും ഗൌരിയമ്മക്ക് പ്രിയപ്പെട്ട അമ്പലപ്പുഴ പാൽപ്പായസം വീട്ടിലെത്തും. നേരിട്ടെത്താൻ കഴിയാത്തതിനാൽ ഫോണിലൂടെയാണ് പ്രിയപ്പെട്ടവരുടെ ആശംസാസന്ദേശങ്ങൾ. നൂറ്റിയൊന്നാം വയസിൽ ഒരുവർഷം നീണ്ട…

Read More

സ്വപ്ന സുരേഷും സരിത്തും സ്വർണക്കടത്ത് തുടങ്ങിയത് 2019 മുതൽ.സ്വപ്നാ സുരേഷാണ് മുഖ്യ ആസൂത്രികയെന്ന് അന്വേഷണ സംഘം

സ്വപ്ന സുരേഷും സരിത്തും സ്വർണക്കടത്ത് തുടങ്ങിയത് 2019 മുതൽ. ആറുതവണയായി നൂറുകോടി വിലമതിക്കുന്ന സ്വർണം കടത്തിയതായാണ് കണ്ടെത്തിയത്. ഐടി വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻ മാനേജർ സ്വപ്നാ സുരേഷാണ് സ്വർണകടത്തിന്റെ മുഖ്യആസൂത്രകയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇവർ ഒളിവിലാണ്. കസ്റ്റംസിന്റെ പിടിയിലായ കോൺസുലേറ്റ് മുൻ പിആർഒയും തിരുവല്ല സ്വദേശിയുമായ സരിത്തിൽ നിന്നാണ് കൂട്ടാളിയായ സ്വപ്നയെ കുറിച്ചുള്ള വിവരം ലഭിച്ചത്. 15 കോടി രൂപ വിലവരുന്ന 30 കിലോ സ്വർണമാണ് യുഎഇ കോൺസുലേറ്റിന്റെ…

Read More

എം.ശിവശങ്കർ ആറ് മാസത്തെ ദീർഘാവധിക്ക് അപേക്ഷ നൽകി

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ എം. ശിവശങ്കർ ഐ.എ.എസ് ദീർഘകാല അവധിക്ക് അപേക്ഷ നൽകി. ആറ് മാസത്തേക്കാണ് അവധി അപേക്ഷ നൽകിയത്. സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മാറ്റിയത്. പകരം മിർ മുഹമ്മദ് ഐ.എ.എസിനാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകിയിരിക്കുന്നത്. എന്നാൽ ഐടി സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം തുടരും. ഒന്നും പ്രതികാരിക്കാനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തതിന് ശേഷം ശിവശങ്കറിൻറെ പ്രതികരണം.

Read More

സ്വർണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം വേണം; രമേശ് ചെന്നിത്തല

സ്വർണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ചെന്നിത്തല സെക്രട്ടറി സ്ഥാനത്ത് നിന്നും എം.ശിവശങ്കറിനെ മാറ്റിയത് ആരോപണങ്ങൾ ശരിവെക്കുന്ന നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുൻപ് സ്വീകരിച്ചത്. സ്പ്രിൻക്ലർ, ബെവ്‌കോ വിവാദങ്ങളിൽ സംരക്ഷിച്ചു.മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങൾ എത്തുമെന്ന് കണ്ടതിനാലാണ് ശിവശങ്കരനെതിരായ നടപടി. ബലിയാടുകളെ അന്വേഷിച്ച് നടക്കുകയാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല ആരോപിച്ചു.

Read More

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്;സ്വര്‍ണം അയച്ചത് ഫാസില്‍

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നു. ദുബൈയിലെ വ്യാപാരിയായ ഫാസിലാണ് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചത്. ഇതുസംബന്ധിച്ച തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചു. എന്നാല്‍ പുറത്തുനിന്നുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഡിപ്ലോമാറ്റിക് ബാഗേജുകള്‍ അയക്കാന്‍ സാധിച്ചതെന്ന അന്വേഷണവും നടക്കുന്നുണ്ട് വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം കൈപ്പറ്റുന്ന ജോലി സരിത്തിന്റേതാണ്. ബാഗേജുകളിലെ സ്വര്‍ണം പുറത്തേക്ക് എത്തിക്കുന്ന ചുമതലയായിരുന്നു സ്വപ്‌നയുടേത്. ഇവര്‍ ആര്‍ക്കെല്ലാമാണ് സ്വര്‍ണം കൈമാറുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ കസ്റ്റംസ് അന്വേഷിച്ചുവരികയാണ്. ഇന്ന് കൊച്ചിയില്‍ കസ്റ്റംസ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്….

Read More

എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി

എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി. പകരം മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. അതിനിടെ സ്വപ്നക്കെതിരെ കേസുള്ള കാര്യം ഇൻറലിജൻസ് സർക്കാരിനെ അറിയിച്ചിരുന്നുവെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. എയർ ഇന്ത്യ ഉദ്യോഗസ്ഥനെ വ്യാജരേഖ ചമച്ച് കുടുക്കാൻ ശ്രമിച്ചെന്ന കേസിനെക്കുറിച്ചാണ് അറിയിച്ചത്. വ്യാജരേഖ കേസിലെ പ്രതി ഐടി വകുപ്പിലുണ്ടെന്ന് മെയ് മാസത്തിലാണ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്. കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാനിരിക്കുകയാണെന്നും ഇന്റലിജൻസ് അറിയിച്ചു. പ്രതി…

Read More

അടച്ചിട്ട എറണാകുളം ചമ്പക്കര മാർക്കറ്റിന്റെ പ്രവർത്തനം തുടങ്ങി;പ്രവേശനം പാസ്സ് മൂലം

സാമൂഹ്യ അകലം പാലിക്കാത്തതിനെ തുടർന്ന് അടച്ചിട്ട എറണാകുളം ചമ്പക്കര മാർക്കറ്റിന്റെ പ്രവർത്തനം തുടങ്ങി. കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് പ്രവർത്തനം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് മാർക്കറ്റ് ആരംഭിച്ചത്. പുലർച്ചെ രണ്ട് മുതൽ 6 മണി വരെ മൊത്തക്കച്ചവടക്കാർക്ക് മാത്രമാണ് പ്രവേശനം. അരമണിക്കൂർ വീതം മുൻകൂട്ടി നിശ്ചയിച്ച പാസ്സ് മുഖേനയാണ് മാർക്കറ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കുക. ആറ് മണി മുതൽ ഒൻപതുവരെയാണ് ചില്ലറകച്ചവടത്തിനുള്ള സമയം. തെർമൽ സ്‌കാനർ ഉപയോഗിച്ചുള്ള പരിശോധനകൾക്ക് ശേഷം ഒരേ സമയത്തു 50 പേരെ മാത്രമാണ് മാർക്കറ്റിനുള്ളിലേക്ക്…

Read More