ചിന്നാറിൽ ചമ്പക്കാട് കോളനി ഭാഗത്ത് പുള്ളിപ്പുലിയെ അവശനിലയിൽ കണ്ടെത്തി

ഇടുക്കി ചിന്നാറില്‍ പുള്ളിപ്പുലിയെ അവശനിലയില്‍ കണ്ടെത്തി. വന്യജീവി സങ്കേതത്തിനുള്ളില്‍ ചമ്പക്കാട് കോളനി ഭാഗത്താണ് പുള്ളിപ്പുലിയെ അവശനിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് ജീവനക്കാരും ആദിവാസികളും വിവരം ചിന്നാല്‍ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡനെ അറിയിച്ചതിനെ തുടര്‍ന്ന് വെറ്ററിനറി സര്‍ജനെ എത്തിച്ച് പരിശോധിച്ചു

കാട്ടുപോത്തിനെ വേട്ടയാടാന്‍ ശ്രമിക്കുന്നതിനിടെ ആക്രമണത്തില്‍ പരുക്കേറ്റതാകാമെന്നാണ് നിഗമനം. പുള്ളിപ്പുലിയെ നിരീക്ഷിക്കാന്‍ ജീവനക്കാരെ ചുമതലപ്പെടുത്തിയതായി വനംവകുപ്പ് അറിയിച്ചു