സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളിയിൽ കസ്‌റ്റംസ് പരിശോധന നടത്തിയതായി സൂചന.
കൊച്ചിയിൽ നിന്നുള്ള കസ്‌റ്റംസ് ഉദ്യോഗസ്ഥരാണ് വസ്‌ത്രവ്യാപാരിയുടെ വീട്ടിൽ വ്യാഴാഴ്‌ച രാവിലെ ചോദ്യം ചെയ്യലിനെത്തിയ തെന്നാണ് അറിയുന്നത്.
സ്വർണക്കടത്ത് കേസിൽ പിടിയിലായ സരിത്തിനും പൊലീസ് തിരയുന്ന സന്ദീപ് നായർക്കും ഇയാളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
കൊടുവള്ളിക്കടുത്ത് തലപ്പെരുമണ്ണയിലെുള്ള ബന്ധുവീട്ടിലേക്ക് വിളിപ്പിച്ചാണ് കസ്‌റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തത്. അതേസമയം, വീട്ടിൽ റെയ്‌ഡ് നടന്നിട്ടില്ലെന്നാണ് വ്യാപാരിയുടെ വിശദീകരണം.മൊഴിയെടുത്തതും നിഷേധിച്ചിട്ടുണ്ട്