കോവിഡ് കാലത്തേക്ക് മാത്രം സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി

കോവിഡ് കാലത്തേക്ക് മാത്രം സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി.മിനിമം ചാർജ് 8 രൂപ തന്നെയാണ്. എന്നാൽ മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചു. രണ്ടര കിലോമീറ്റർ വരെ 8 രൂപ തന്നെയായിരിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് കാലത്തേക്ക് മാത്രമാണ് നിലവിലെ വർധനയെന്ന് മന്ത്രി അറിയിച്ചു. അതിന് ശേഷമുള്ള സ്റ്റേജുകളിൽ 25 ശതമാനമാണ് വർധന. കെഎസ്ആർടിസി ഓർഡിനറി ബസുകൾക്ക് ഇതേ നിരക്ക് തന്നെയാണ് ബാധകം. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകൾക്ക് കൂടുതൽ ചാർജ് ഈടാക്കും, വിശദമായ…

Read More

പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയിൽ കാസർകോട്ടെ ആശുപത്രി നിർമാണം അവസാന ഘട്ടത്തിൽ

പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയിൽ കാസർകോട്ടെ ആശുപത്രി നിർമാണം അവസാന ഘട്ടത്തിൽ.അടുത്ത മാസം പകുതിയോടെ നിർമാണം പൂർത്തിയാവും. കാസർകോട് ഒരുങ്ങുന്നത് പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ ആശുപത്രിയാണ്. ടാറ്റാ സ്റ്റീൽ പ്ലാന്റുകളിൽ നിർമാണം പൂർത്തിയാക്കിയ ശേഷം കണ്ടെയ്‌നറുകളിലാണ് യൂണിറ്റുകൾ എത്തിച്ചത്. ഇങ്ങനെ എത്തിച്ച 128 യൂണിറ്റുകൾ മൂന്ന് ബ്ലോക്കുകളിലായി സ്ഥാപിച്ചു. ഒരു യൂണിറ്റിൽ 5 കിടക്കകൾ വീതം ഒരുക്കാം. എസി ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുണ്ട് എല്ലാ യൂണിറ്റുകളിലും. ആശുപത്രിയിൽ 450 പേർക്ക് ക്വാറന്റൈൻ…

Read More

കോതമംഗലം പൂയംകുട്ടിയിൽ കാട്ടാന കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

കോതമംഗലം പൂയംകുട്ടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന കിണറ്റില്‍ വീണു. വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് ആന കിണറ്റില്‍ വീണത്. ആനക്ക് അഞ്ച് വയസോളം പ്രായമുണ്ടാകുമെന്നാണ് വനംവകുപ്പ് പറയുന്നത്. ഉപയോഗ ശൂന്യമാ കിണറ്റിലാണ് ആന വീണത്. കിണറ്റില്‍ വെള്ളം കുറവായതുകൊണ്ട് ആനയെ രക്ഷപ്പെടുത്തുന്നത് എളുപ്പമായിരിക്കുമെന്നാണ് കരുതുന്നത്.

Read More

ദേവുചന്ദനയുടെ അച്ഛൻ ആശുപത്രി മുറ്റത്ത് തൂങ്ങിമരിച്ച നിലയിൽ

എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഒൻപതു വയസുകാരി ദേവുചന്ദനയുടെ അച്ഛനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബുവാണ് മരിച്ചത്. ഉത്സവ പറമ്പിൽ നൃത്തം ചെയ്ത് സമൂഹമാധ്യമങ്ങളിൽ താരമായിരുന്നു ദേവുചന്ദന. തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടർന്ന് കുട്ടി എസ്.എ.റ്റി ആശുപത്രിയിൽ ചികിത്സയിലാണ്. എസ്എടി ആശുപത്രിക്ക് പിന്നിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് ചന്ദ്രബാബുവിനെ കണ്ടെത്തിയത്. ആലപ്പുഴ നൂറനാട് പുത്തൻവിള അമ്പലത്തിലെ ഉത്സവത്തിന് സ്വയംമറന്ന് ചുവടുവച്ചതോടെയാണ് ദേവു സാമൂഹിക മാധ്യമങ്ങളിൽ താരമായത്. അതിനിടെയാണ് തലച്ചോറിലെ കോശങ്ങൾ…

Read More

കോഴിക്കോട് കർശന നിയന്ത്രണങ്ങൾ ; കണ്ടെയ്ൻമെൻറ് സോണുകളിൽ കോവിഡ് പരിശോധന ഇന്ന് തുടങ്ങും

കർശന നിയന്ത്രണങ്ങളിലേക്ക് കോഴിക്കോട്. കണ്ടെയ്ൻമെൻറ് സോണുകളിൽ കോവിഡ് പരിശോധന ഇന്ന് തുടങ്ങും.ആദ്യഘട്ടത്തിൽ 1000 പേരുടെ സാംപിളാണ് പരിശോധിക്കുന്നത്. കോർപറേഷനിലെ മൂന്ന് ഡിവിഷനുകളും ഒളവണ്ണ പഞ്ചായത്തിലെ ഒരു വാർഡുമാണ് കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തിൽ ഉൾപ്പെടെ കർശന നിയന്ത്രണങ്ങളാണ് ജില്ലാഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച കൃഷ്ണൻറെ സംസ്‌കാര ചടങ്ങിൽ അടക്കം പങ്കെടുത്ത 300 പേരാണ് വെള്ളയിൽ ഭാഗത്ത് സമ്പർക്കത്തിലുള്ളത്. അതുപോലെ ഒളവണ്ണ പഞ്ചായത്തിലെ 19ആം വാർഡിലെ ട്രക്ക് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അവിടെയും കണ്ടെയ്ൻമെൻറ് സോണാക്കി….

Read More

വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെൻറ് ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാർക്കറ്റ് അടച്ചു

എറണാകുളം മാർക്കറ്റിലെ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെന്‍റ് ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്‍റെ ഭാഗങ്ങൾ തൽക്കാലം അടച്ചിടാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മുൻപ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാരന്‍റെ സഹപ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. അവർ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പിന്‍റെ നിർദേശത്തെ തുടർന്ന് അടച്ചു. മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങൾ…

Read More

സംസ്ഥാനത്ത് പുതുതായി 19 ഹോട്ട് സ്‌പോട്ടുകള്‍

സംസ്ഥാനത്ത് പുതുതായി 19 പ്രദേശങ്ങളെ കൂടി കോവിഡ് ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ചു. 10 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 127 ആയി. കണ്ണൂര്‍ ജില്ലയിലെ പിണറായി (കണ്ടയ്ൻമെന്റ് സോണ്‍ വാര്‍ഡ് 5), കൊട്ടിയൂര്‍ (11), കരിവെള്ളൂര്‍-പെരളം (4, 9), ചെറുകുന്ന് (1), പെരിങ്ങോം-വയക്കര (7), കാടച്ചിറ (3), ഉളിക്കല്‍ (19), ചെങ്ങളായി (14), കതിരൂര്‍ (18), ചെമ്പിലോട് (13, 15), കോളയാട് (5, 6), പാട്യം (9), ആലപ്പുഴ…

Read More

എസ് എസ് എല്‍ സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; കൊല്ലത്ത് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു

എസ് എസ് എല്‍ സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ നിരാശയില്‍ കൊല്ലത്ത് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. വെണ്ടാര്‍ സ്വദേശിയായ പതിനാറുകാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 98.82 ശതമാനം വിജയമാണ് ഇത്തവണയുണ്ടായത്. കൊവിഡ് സാഹചര്യത്തിലും റെക്കോര്‍ഡ് വിജയശതമാനമാണ് കുട്ടികള്‍ നേടിയത്. രോഗവ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ നിര്‍ത്തിവെച്ച പരീക്ഷ മെയ് അവസാന വാരത്തില്‍ സാമൂഹിക അകലം പാലിച്ചു പുനരാരംഭിക്കുകയായിരുന്നു.

Read More

ഇന്ന് കേരളത്തിൽ 131 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു),…

Read More

കൊല്ലം എസ് എൻ കോളജ് സുവർണ ജൂബിലി സാമ്പത്തിക തിരിമറി ; വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊല്ലം എസ് എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കേസിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. കൊല്ലം എസ് എൻ കോളജിലെ സുവർണ ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് വെള്ളാപ്പള്ളിക്കെതിരായ ആരോപണം. കേസിൽ അടിയന്തരമായി കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെള്ളപ്പള്ളിയെ ചോദ്യം…

Read More