Headlines

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തോപ്പുംപടി സ്വദേശി

കൊച്ചി തോപ്പുംപടി സ്വദേശിയായ വ്യാപാരിയാണ് മരിച്ചത്. കഴിഞ്ഞ 28 മുതല്‍ കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ബ്രോഡ്‌വേയില്‍ വ്യാപാരം നടത്തുകയായിരുന്ന യൂസിഫ് (66) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചത് അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാക്കിയിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നത്

Read More

തലസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു

സമ്പർക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തലസ്ഥാന നഗരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. തിരുവനന്തപുരം ജില്ലയിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. നാളെ (തിങ്കൾ) രാവിലെ മുതൽ ഒരാഴ്ചത്തേക്കാണ് ട്രിപ്പിൾ ലോക് ഡൗൺ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒരാഴചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കുക. അതേസമയം, തലസ്ഥാനത്ത് സാമൂഹിക വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് മന്ത്രി കടകംപളളി…

Read More

ഇന്ന് 225 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 126 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം , തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക്…

Read More

തിരുവനന്തപുരം എയർപോർട്ടിൽ വൻ സ്വർണവേട്ട

തിരുവനന്തപുരം വിമാനത്താവളത്തില കാർഗോയിൽ സ്വർണ്ണം പിടിച്ചെടുത്തു. യു എ ഇ കോൺസുലേറ്റിലേക്കുള്ള പാർസലിലാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാഗേജിനുള്ളിൽ കോടികൾ വിലമതിക്കുന്ന സ്വർണമെന്നാണ് സൂചന. പല ബോക്‌സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണ്ണക്കടത്ത് ഇതാദ്യമായാണ്. 30 കിലോ സ്വർണമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക സൂചന. അയച്ചത് ആരാണെന്നും മറ്റുമുള്ള വിവരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. യുഎഇ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്…

Read More

കണ്ടെയ്ൻമെന്റ് സോണിലെ‌ അമ്മ യോ​ഗം നിര്‍ത്തിവെച്ചു

കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിൽനിന്ന് സിനിമയെ കരകയറ്റാൻ താരങ്ങൾ പ്രതിഫലം കുറക്കുന്ന വിഷയത്തിൽ തീരുമാനമായി. 50 ശതമാനം വരെ പ്രതിഫലം കുറക്കാൻ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. അതെ സമയം താരസംഘടനയായ ‘അമ്മ’യുടെ നേതൃയോ​ഗം നിർത്തി. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് യോ​ഗം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. കണ്ടെയ്ൻമെന്റ് സോണായ ചക്കരപ്പറമ്പിലെ ഹോട്ടലിലായിരുന്നു സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് എത്തി യോ​ഗം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. കൊവിഡ് പ്രതിസന്ധി പരിഗണിച്ച്…

Read More

താര സംഘടന ‘അമ്മ’ യുടെ നർവാഹക സമിതി ഇന്ന് ; ചെന്നെയിലുള്ള പ്രസിഡന്റ് മോഹൻലാൽ വിഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും

താര സംഘടന ‘അമ്മ’ യുടെ നർവാഹക സമിതി ഇന്ന്.കൊവിഡ് പശ്ചാത്തലത്തിൽ അമ്മയുടെ ജനറൽ ബോഡി യോഗം നേരത്തെ മാറ്റിവച്ചിരുന്നു. എന്നാൽ, സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയാറാകണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം മുൻ നിർത്തിയാണ് അമ്മ നിർവാഹക സമിതി യോഗം ഉടൻ ചേരാൻ തീരുമാനിച്ചത്. ചെന്നെയിലുള്ള പ്രസിഡന്റ് മോഹൻലാൽ വിഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും.മോഹൻലാൽ തിരിച്ചെത്തിയ ശേഷം യോഗം ചേരാമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ, പുതിയ സിനിമകളുടെ അടക്കം ചിത്രീകരണം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തിരമായി…

Read More

കൊല്ലം അഴീക്കൽ ഫിഷറീസ് ഹാർബർ അടച്ചു

കൊല്ലം അഴീക്കൽ ഫിഷറീസ് ഹാർബർ അടച്ചു. കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്നയാൾക്ക് ഹാർബറിലായിരുന്നു ജോലി. അതിനാലാണ് ഹാർബർ താത്കാലികമായി അടച്ചത്. ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 16 പേർക്കാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നെത്തിയ 11 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കുമാണ് രോഗം. ഇന്ന് കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചത് 16 പേർക്കാണ് അവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. കൊട്ടാരക്കര പുലമൺ സ്വദേശി (81), കൊല്ലം ചിതറ സ്വദേശി (61),…

Read More

പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം ചെയ്തു ; പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി

പകർച്ച വ്യാധി നിയമം ഭേദഗതി വിജ്ഞാപനം ചെയ്തു. പൊതുസ്ഥലങ്ങളിലോ റോഡിലോ തുപ്പുന്നവർക്കെതിരെ നിയമ നടപടി ഉണ്ടായിരിക്കും. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലത്തും മാസ്‌ക് നിർബന്ധമാക്കി. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കും. വാഹനങ്ങളിലായാല്‍ പോലും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. നിയമ ഭേദഗതിക്ക് ഒരു കൊല്ലത്തെ പ്രാബല്യമാണ് ഉണ്ടാകുക. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും ആൾകൂട്ട നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.സമരങ്ങൾ, ധർണ, ഘോഷയാത്രകള്‍ എന്നിവയ്ക്ക് മുൻകൂർ അനുമതി വേണ്ടിവരും. ഇല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരും. കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ്…

Read More

കരിപ്പൂരിൽ ഒരു കോടി പതിനെട്ട് ലക്ഷം രൂപയുടെ സ്വർണ വേട്ട

കരിപ്പൂരിൽ രണ്ട് വിമാനങ്ങളിൽ നിന്നായി മൂന്ന് യാത്രക്കാർ സ്വർണ്ണകടത്തിന് പിടിയിലായി. മലപ്പുറം ചുങ്കത്തറ സ്വദേശി സുനീർ ബാബു, പാലക്കാട് എടത്തനാട്ടുകര സ്വദേശി സൽമാൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് മാലിക് എന്നിവരാണ് പൊലീസ് പിടിയിലാകുന്നത്. 2 കിലോ 600 ഗ്രാം സ്വർണമാണ് മൂവരും കടത്താൻ ശ്രമിച്ചത്. ഒരു കോടി പതിനെട്ട് ലക്ഷം രൂപയാണ് ഇതിന് വില കണക്കാക്കുന്നത്.

Read More

സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 209 പേർ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള…

Read More