ചെല്ലാനം ഹാര്‍ബര്‍ അടച്ചു
കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും. എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് തൊഴിലാളികള്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മത്സ്യതൊഴിലാളിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ചെല്ലാനം ഹാർബർ അടച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുടെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് പശ്ചിമബംഗാള്‍ സ്വദേശികള്‍ക്കും ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ എറണാകുളം മാര്‍ക്കറ്റ് കേന്ദ്രമായി രോഗം ബാധിച്ചവരുടെ എണ്ണം പന്ത്രണ്ടായി. ജൂണ്‍ 25 ന് രോഗം സ്ഥിരീകരിച്ച ആന്പല്ലൂര്‍…