Headlines

സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോകുമെന്ന് ജോസ് കെ. മാണി

കേരള കോണ്‍ഗ്രസ് സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോകുമെന്ന് ജോസ് കെ. മാണി. ഭാവിയില്‍ ഉചിതമായ തീരുമാനങ്ങള്‍ സ്വീകരിക്കും. ഒരു മുന്നണിയുമായും നിലവില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. എല്‍.ഡി.എഫില്‍ എടുക്കുന്നതിനെതിരെ കാനം പറഞ്ഞത് രാഷ്ട്രീയ അഭിപ്രായമാണെന്നും ജോസ് കെ. മാണി പറഞ്ഞു.

Read More

നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മുഴുപ്പിലങ്ങാടി സ്വദേശി പരിയാരത്ത് മരിച്ചു

കണ്ണൂരിൽ ഗൾഫിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മുഴുപ്പിലങ്ങാടി സ്വദേശി പരിയാരത്ത് മരിച്ചു മെയ് 24 ന് ഗൾഫിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇയാൾ തലച്ചോറിലെ രക്തസ്രാവമാണ് മരണത്തിന് കാരണം. എന്നാൽ സ്രവപരിശോധനാ ഫലം വന്നതിന് ശേഷമായിരിക്കും സംസ്‌കാരം നടക്കുക. അതെ സമയം കൊവിഡ് സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ന് നിലവിൽ വരും. വീടിനു പുറത്തിറങ്ങുന്നവർ യാത്രാപാത രേഖപ്പെടുത്തിയ ഡയറി സൂക്ഷിക്കണം എന്നതാണ് മുഖ്യനിർദേശം. നഗരത്തിലെ തിരക്കേറിയ പച്ചക്കറി,പലവ്യഞ്ജന ചന്തകൾ ഇനി ആഴ്ചയിൽ…

Read More

മലപ്പുറത്ത് ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങിനടന്ന യുവാവിന് കൊവിഡ്; നിരവധി പേരുമായി സമ്പര്‍ക്കം

മലപ്പുറം ചീക്കോട് ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ജമ്മുവില്‍ നിന്നെത്തിയ യുവാവാണ് ക്വാറന്റൈന്‍ ലംഘിച്ചത്. ജൂണ്‍ 18നാണ് ഇയാള്‍ നാട്ടിലെത്തിയത്. നിരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് ഇയാള്‍ കടകളിലടക്കം കയറി നടന്നിരുന്നു. ജൂണ്‍ 23ന് ഇയാള്‍ മൊബൈല്‍ കടയില്‍ പോയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കട അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു ഇന്നലെയാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. നിരവധി പേരുമായി ഇയാള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായാണ് വിവരം. ഇയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്.

Read More

കേരളത്തിൽ ഇന്ന് പുതുതായി പത്ത് ഹോട്ട് സ്‌പോട്ടുകൾ

കേരളത്തിൽ ഇന്ന് പുതുതായി പത്ത്് ഹോട്ട് സ്‌പോട്ടുകൾ.മൂന്ന് പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നൊഴിവാക്കി. സംസ്ഥാനത്ത് നിലവിൽ ആകെ 130 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി (കണ്ടൈൻമെന്റ് വാർഡ് 17), ബാലരാമപുരം (5), വഞ്ചിയൂർ (82), കാസർഗോഡ് ജില്ലയിലെ ബദിയഡുക്ക (12), എൻമകജെ (4), ബേഡഡുക്ക (3), പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (18), കോങ്ങാട് (2), കുഴൽമന്ദം (5), ആലപ്പുഴ ജില്ലയിലെ നൂറനാട് (15) എന്നിവയാണ് പുതിയ ഹോട്ട്…

Read More

പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് അടുത്താഴ്ച മുതൽ വിതരണം ചെയ്യും

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവന്‍സായി അരിയും 9 ഇന പലവ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യക്കിറ്റുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്താഴ്ച മുതല്‍ വിതരണം ചെയ്യും സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സപ്ലൈകോ മുഖാന്തരം സ്‌കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകള്‍ ഉച്ചഭക്ഷണ കമ്മിറ്റി,…

Read More

സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 201 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് സിഐഎസ്എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17,പാലക്കാട് 14, കോട്ടയം…

Read More

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തില്‍ വരും മണിക്കൂറുകളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ജൂലൈ മൂന്നിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും ജൂലൈ നാലിന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചു.

Read More

മാതൃഭൂമി ദിനപത്രം ഏജൻ്റും പത്രപ്രവർത്തകനുമായ ശശീധരൻ നായർ നിര്യാതനായി

സുൽത്താൻ ബത്തേരി:സുൽത്താൻ ബത്തേരിയിലെ മാതൃഭൂമി ദിനപത്രം ഏജൻ്റും പത്രപ്രവർത്തകനുമായ വാകേരി ദൈവത്തും വീട്ടിൽ ശശീധരൻ നായർ നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലാരുന്ന ശശീധരൻ നായർ വൈകിട്ട് 5 മണിയോടെ സുൽത്താൻ ബത്തേരി സ്വകാര്യ ആശുപത്രിയിച്ചയിൽ വെച്ചാണ് മരണപ്പെട്ടത്. കെ പി സി സി അംഗം ഡി പി രാജശേഖരൻ്റെ സഹോദരനാണ്.

Read More

ചെല്ലാനം ഹാര്‍ബര്‍ അടച്ചു

കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും. എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് തൊഴിലാളികള്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മത്സ്യതൊഴിലാളിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ചെല്ലാനം ഹാർബർ അടച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുടെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് പശ്ചിമബംഗാള്‍ സ്വദേശികള്‍ക്കും ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ എറണാകുളം മാര്‍ക്കറ്റ് കേന്ദ്രമായി രോഗം ബാധിച്ചവരുടെ എണ്ണം പന്ത്രണ്ടായി. ജൂണ്‍ 25 ന് രോഗം സ്ഥിരീകരിച്ച ആന്പല്ലൂര്‍…

Read More

അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞ് നാളെ ആശുപത്രി വിടും

അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് മാസം പ്രായമുള്ള കുഞ്ഞ് നാളെ ആശുപത്രി വിടും. കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം സുരക്ഷ മുന്‍നിര്‍ത്തി അമ്മയെയും കുട്ടിയെയും പുല്ലുവഴി സ്‌നേഹജ്യോതി ശിശുഭവനിലേക്ക് മാറ്റും. ശസ്ത്രക്രിയക്ക് ശേഷം തലയിലിട്ടിരുന്ന തുന്നല്‍ മാറ്റി. ാേക്‌സിജന്‍ സപ്പോര്‍ട്ടും നീക്കം ചെയ്തു. ദഹനപ്രക്രിയ സാധാരണ നിലയിലായിട്ടുണ്ട്. കുഞ്ഞ് മുലപ്പാല്‍ കുടിക്കുന്നുണ്ട്. നാളെ ഉച്ചയോടെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് ആശുപത്രി അധികൃര്‍ അറിയിച്ചത് ഭര്‍ത്താവിനൊപ്പം കഴിയാനാകില്ലെന്നും തിരികെ സ്വദേശമായ നേപ്പാളിലേക്ക്…

Read More