ബമ്പറടിച്ചതറിയാതെ കോടീശ്വരൻ ; ഉടമയെ കാത്ത് കേരളം

ജൂണ്‍ 26ന് നറുക്കെടുത്ത ബമ്പര്‍ ഭാഗ്യക്കുറിയുടെ ഉടമയെ കാത്ത് കേരളം. ആറ് കോടിയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ചെര്‍പ്പുളശ്ശേരി ശീ ശാസ്താ ലോട്ടറി ഏജന്‍സിയില്‍ നിന്ന് ചില്ലറ ലോട്ടറി വില്‍പ്പനക്കാരനായ സുഭാഷ് ബോസ് വാങ്ങി വിറ്റ എസ് ഇ 208304 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അതേസമയം സമ്മാനത്തുക വാങ്ങാന്‍ ഭാഗ്യവാന്‍ ഇതുവരെ എത്തിയിട്ടില്ല. മാര്‍ച്ച് 31ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് കൊവിഡിനെ തുടര്‍ന്നാണ് ജൂണ്‍ 26ലേക്ക് മാറ്റിയത്.

Read More

പ്രവാസി പുനരധിവാസം യാഥാർഥ്യമാക്കാൻ കേന്ദ്രസഹായം പ്രഖ്യാപിക്കുക; പ്രവാസി കൂട്ടായ്മ

കോഴിക്കോട്: സ്വദേശി വൽക്കരണവും കോവിഡ് വ്യാപനവും പ്രതിസന്ധിയിലാക്കിയ പ്രവാസികൾക്ക് ഉചിതമായ പുനരധിവാസം ഉറപ്പു വരുത്തുന്നതിന് കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്ന് കോഴിക്കോട് ജില്ലാ പ്രവാസി കൂട്ടായ്മ ആവശ്യപ്പെട്ടു. നാട്ടിലെത്താനായി ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത മുഴുവൻ പേരെയും ദ്രുതഗതിയിൽ നാട്ടിലെത്തിക്കുന്നതിനു വിമാന സർവീസുകൾ വർധിപ്പിക്കണം, വിസ കാലാവധി തീർന്നവർ , ഗർഭിണികൾ , രോഗികൾ , പ്രായം ചെന്നവർ തുടങ്ങിയ മുൻഗണനാ ക്രമം കൃത്യമായി പാലിക്കണം, സ്വാധീനമുപയോഗിച്ചു പലരും ലിസ്റ്റിൽ കയറിപ്പറ്റുന്നതായി ആരോപണം നില നില്ക്കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ…

Read More

കേരളത്തിൽ മഴ കനത്തേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ജൂലൈ 5 വരെ ശക്തമായ മഴ്യക്ക് സാധ്യത. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 2ന് കോഴിക്കോട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജൂലൈ 3ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജൂലൈ 4ന് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും ജൂലൈ 5ന് കാസര്‍കോട് ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട് ശക്തമായ കാറ്റിനും മഴയ്ക്കുമാണ് സാധ്യത. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍, കടലാക്രമണ…

Read More

ജൂലൈ അവസാനം ഒരു ദിവസേത്തക്ക് നിയമസഭാ സമ്മേളനം ചേരും

ജൂ​ലൈ അ​വ​സാ​നം ഒ​രു ദി​വ​സ​ത്ത​ക്ക് നി​യ​മ​സ​ഭാ സ​മ്മേ​ള​നം ചേ​രും. ധ​ന​കാ​ര്യ ബി​ല്ലു​ക​ൾ പാ​സാ​ക്കു​ന്ന​തി​നാ​യാ​ണ് നി​യ​മ​സ​ഭ ചേ​രു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നാ​ണ് നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ങ്ങ​ൾ നേ​ര​ത്തെ ഒ​ഴി​വാ​ക്കി​യ​ത്.

Read More

സുൽത്താൻ ബത്തേരി സർവജന സ്കൂളിൽ കരിയർ ഗൈഡൻസ് വെബ്ബിനാർ ഈ മാസം 4 ന് നടക്കും

സുൽത്താൻ ബത്തേരി:സുൽത്താൻ ബത്തേരി സർവജന സ്കുളിൽ കരിയർ ഗൈഡൻസ് വെബ്ബിനാർ ഈ മാസം 4 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുൽത്താൻ ബത്തേരി നഗരസഭ, ഗവ. സർവ്വജന ഹയർ സെക്കണ്ടറി സ്കൂൾ, സുൽത്താൻ ബത്തേരി (വയനാട് ) കരിയർ ഗൈഡൻസ് യൂണിറ്റ്, സ്കൂൾ പൂർവ്വ വിദ്യാത്ഥി സംഘടന മധുരിക്കും ഓർമകൾ 1981-1985 ബാച്ച് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 4 ന് ഉച്ചക്ക് രണ്ട് മണി മുതൽ അഞ്ച് മണി വരെയാണ് വെബ്ബിനാർ നടക്കുക….

Read More

കോവിഡ് കാലത്തേക്ക് മാത്രം സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി

കോവിഡ് കാലത്തേക്ക് മാത്രം സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി.മിനിമം ചാർജ് 8 രൂപ തന്നെയാണ്. എന്നാൽ മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചു. രണ്ടര കിലോമീറ്റർ വരെ 8 രൂപ തന്നെയായിരിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് കാലത്തേക്ക് മാത്രമാണ് നിലവിലെ വർധനയെന്ന് മന്ത്രി അറിയിച്ചു. അതിന് ശേഷമുള്ള സ്റ്റേജുകളിൽ 25 ശതമാനമാണ് വർധന. കെഎസ്ആർടിസി ഓർഡിനറി ബസുകൾക്ക് ഇതേ നിരക്ക് തന്നെയാണ് ബാധകം. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകൾക്ക് കൂടുതൽ ചാർജ് ഈടാക്കും, വിശദമായ…

Read More

പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയിൽ കാസർകോട്ടെ ആശുപത്രി നിർമാണം അവസാന ഘട്ടത്തിൽ

പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയിൽ കാസർകോട്ടെ ആശുപത്രി നിർമാണം അവസാന ഘട്ടത്തിൽ.അടുത്ത മാസം പകുതിയോടെ നിർമാണം പൂർത്തിയാവും. കാസർകോട് ഒരുങ്ങുന്നത് പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ ആശുപത്രിയാണ്. ടാറ്റാ സ്റ്റീൽ പ്ലാന്റുകളിൽ നിർമാണം പൂർത്തിയാക്കിയ ശേഷം കണ്ടെയ്‌നറുകളിലാണ് യൂണിറ്റുകൾ എത്തിച്ചത്. ഇങ്ങനെ എത്തിച്ച 128 യൂണിറ്റുകൾ മൂന്ന് ബ്ലോക്കുകളിലായി സ്ഥാപിച്ചു. ഒരു യൂണിറ്റിൽ 5 കിടക്കകൾ വീതം ഒരുക്കാം. എസി ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുണ്ട് എല്ലാ യൂണിറ്റുകളിലും. ആശുപത്രിയിൽ 450 പേർക്ക് ക്വാറന്റൈൻ…

Read More

കോതമംഗലം പൂയംകുട്ടിയിൽ കാട്ടാന കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

കോതമംഗലം പൂയംകുട്ടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന കിണറ്റില്‍ വീണു. വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് ആന കിണറ്റില്‍ വീണത്. ആനക്ക് അഞ്ച് വയസോളം പ്രായമുണ്ടാകുമെന്നാണ് വനംവകുപ്പ് പറയുന്നത്. ഉപയോഗ ശൂന്യമാ കിണറ്റിലാണ് ആന വീണത്. കിണറ്റില്‍ വെള്ളം കുറവായതുകൊണ്ട് ആനയെ രക്ഷപ്പെടുത്തുന്നത് എളുപ്പമായിരിക്കുമെന്നാണ് കരുതുന്നത്.

Read More

ദേവുചന്ദനയുടെ അച്ഛൻ ആശുപത്രി മുറ്റത്ത് തൂങ്ങിമരിച്ച നിലയിൽ

എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഒൻപതു വയസുകാരി ദേവുചന്ദനയുടെ അച്ഛനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബുവാണ് മരിച്ചത്. ഉത്സവ പറമ്പിൽ നൃത്തം ചെയ്ത് സമൂഹമാധ്യമങ്ങളിൽ താരമായിരുന്നു ദേവുചന്ദന. തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടർന്ന് കുട്ടി എസ്.എ.റ്റി ആശുപത്രിയിൽ ചികിത്സയിലാണ്. എസ്എടി ആശുപത്രിക്ക് പിന്നിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് ചന്ദ്രബാബുവിനെ കണ്ടെത്തിയത്. ആലപ്പുഴ നൂറനാട് പുത്തൻവിള അമ്പലത്തിലെ ഉത്സവത്തിന് സ്വയംമറന്ന് ചുവടുവച്ചതോടെയാണ് ദേവു സാമൂഹിക മാധ്യമങ്ങളിൽ താരമായത്. അതിനിടെയാണ് തലച്ചോറിലെ കോശങ്ങൾ…

Read More

കോഴിക്കോട് കർശന നിയന്ത്രണങ്ങൾ ; കണ്ടെയ്ൻമെൻറ് സോണുകളിൽ കോവിഡ് പരിശോധന ഇന്ന് തുടങ്ങും

കർശന നിയന്ത്രണങ്ങളിലേക്ക് കോഴിക്കോട്. കണ്ടെയ്ൻമെൻറ് സോണുകളിൽ കോവിഡ് പരിശോധന ഇന്ന് തുടങ്ങും.ആദ്യഘട്ടത്തിൽ 1000 പേരുടെ സാംപിളാണ് പരിശോധിക്കുന്നത്. കോർപറേഷനിലെ മൂന്ന് ഡിവിഷനുകളും ഒളവണ്ണ പഞ്ചായത്തിലെ ഒരു വാർഡുമാണ് കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തിൽ ഉൾപ്പെടെ കർശന നിയന്ത്രണങ്ങളാണ് ജില്ലാഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച കൃഷ്ണൻറെ സംസ്‌കാര ചടങ്ങിൽ അടക്കം പങ്കെടുത്ത 300 പേരാണ് വെള്ളയിൽ ഭാഗത്ത് സമ്പർക്കത്തിലുള്ളത്. അതുപോലെ ഒളവണ്ണ പഞ്ചായത്തിലെ 19ആം വാർഡിലെ ട്രക്ക് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അവിടെയും കണ്ടെയ്ൻമെൻറ് സോണാക്കി….

Read More