Headlines

ചികിത്സയിലിരിക്കെ മരിച്ച നെട്ടയം സ്വദേശിക്ക് കൊവിഡ് സ്ഥിതീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. 76 വയസ്സായിരുന്നു. മുംബൈയിൽ നിന്നാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തങ്കപ്പനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചു. 27നാണ് ഇദ്ദേഹം മരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയുടെ ഫലമാണ് ഇന്ന് വന്നത്. ഇദ്ദേഹത്തിന് പ്രമേഹം അടക്കമുള്ള അസുഖങ്ങൾ ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടിക തയ്യാറാക്കി…

Read More

പെട്രോൾ ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് വ്യാപാര വ്യാവസായി സമിതിയുടെ നേതൃത്വത്തിൽ സമരം നടത്തി

കോഴിക്കോട്:പെട്രോൾ ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് വ്യാപാര വ്യാവസായി സമിതിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ വ്യാപാരികളുടെ നില നിൽപ്പ് സമരം നടത്തി. ഇന്ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് ആദായ നികുതി ഓഫീസിനു മുന്നിൽ ജില്ലാ പ്രസിഡണ്ട് ഗഫൂർ ഉദ്ഘാടനം ചെയ്തു. ഫറോക്കിൽ നടന്ന സമരം ജില്ലാ സെക്രട്ടറി മരക്കാരും, , വടകരയൽ സംസ്ഥന ജോ: സെക്രട്ടറി സി കെ വിജയനും,മെഡിക്കൽ കോളേജ് മേഖലസമരം സംസ്ഥാന കമ്മറ്റി അംഗം സി വി ഇഖ്ബാലും ഉദ്ഘാനം നിർവഹിച്ചു.

Read More

ഇന്ന് 121 പേർക്ക് കൂടി കൊവിഡ്, 79 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം ബാധിച്ചവരിൽ 78 പേർ വിദേശത്ത് നിന്നും വന്നവരാണ്. 26 പേർ ഇതര സംസ്ഥാനത്ത് നിന്നും വന്നവരും സമ്പർക്കത്തിലൂടെ 5 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും 9 സിഐഎസ്എഫുകാർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഒരു മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 24ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച തമിഴ്‌നാട് സ്വദേശി അരസാകരന്റെ സ്രവ പരിശോധന…

Read More

യുഡിഎഫിൽ അധികാരത്തർക്കം; നിലപാട് എടുക്കാൻ സമയമായിട്ടില്ലെന്ന് എൽ ഡി എഫ്

ജോസ് കെ മാണി പക്ഷത്തിന്റെ കാര്യത്തിൽ എൽ ഡി എഫ് നിലപാട് എടുക്കാൻ സമയമായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കാര്യങ്ങൾ കലങ്ങി തെളിഞ്ഞു വരട്ടെയെന്നും അദ്ദേഹം പറഞ്ഞു ജോസ് പക്ഷം നയം വ്യക്തമാക്കട്ടെയെന്നും നയത്തിന്റെ അടിസ്ഥാനത്തിലേ തീരുമാനം എടുക്കൂവെന്നും സിപിഎം നേതാവ് എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. യുഡിഎഫിലെ പ്രതിസന്ധിയുടെ പ്രതിഫലനമാണ് കാണുന്നതെന്ന് എൽ ഡി എഫ് കൺവീനർ വിജയരാഘവനും പറഞ്ഞു. പുറത്താക്കിയ നടപടി രാഷ്ട്രീയ അനീതി എന്നായിരുന്നു ജോസ് കെ…

Read More

പ്രതിസന്ധി കാലഘട്ടത്തിൽ മുന്നണിയെ സംരക്ഷിച്ച മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്ന് ജോസ് കെ മാണി

പ്രതിസന്ധി കാലഘട്ടത്തിൽ മുന്നണിയെ സംരക്ഷിച്ച മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്ന് ജോസ് കെ മാണി ഐക്യ ജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്ത കെ എം മാണിയെയാണ് ഈ നടപടിയിലൂടെ പുറത്താക്കിയത്. കഴിഞ്ഞ 38 വർഷം പ്രതിസന്ധി കാലഘട്ടത്തിൽ മുന്നണിയെ സംരക്ഷിച്ച മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞത്.യുഡിഎഫിൽ നിന്ന് പുറത്താക്കിയ തീരുമാനം രാഷ്ട്രീയ അനീതിയെന്നും ജോസ് കെ മാണി കോട്ടയത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ മാത്രം പ്രശ്നമല്ല. ഇല്ലാത്ത ധാരണയുടെ പേരിൽ രാജിവെക്കണമെന്ന് പറയുന്നത് നീതിയുടെ…

Read More

മലപ്പുറം പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

മലപ്പുറം പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനമായി. ഉറവിടമറിയാത്ത കേസുകൾ ദിനംപ്രതി വർധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.മലപ്പുറം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് നേരത്തെ മന്ത്രി കെ ടി ജലീൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. പൊന്നാനി താലൂക്ക് ആകെ കണ്ടെയ്ൻമെന്റ് സോണാക്കും. 9 പഞ്ചായത്തുകളും കണ്ടെയ്ൻമെന്റ് സോണാക്കാനാണ് ശുപാർശ.താലൂക്കിൽ 1500 പേർക്ക് കൊവിഡ് പരിശോധന നടത്തും. ആവശ്യമെങ്കിൽ പരിശോധന വ്യാപിപ്പിക്കും. പരിശോധനക്ക് സ്വകാര്യ ആശുപത്രികളുടെ സഹായവും തേടും.

Read More

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് വിഭാഗത്തിന് യുഡിഎഫിൽ തുടരാൻ ധാർമികമായ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ജോസ് കെ മാണി വിഭാഗം മടിച്ചതിനെ തുടർന്നാണ് നാടകീയ നീക്കം. പലതവണ സമവായ ചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. മുന്നണിയിലെ ലാഭനഷ്ടം നോക്കുന്നില്ലെന്നും പലതവണ ചർച്ച…

Read More

മലപ്പുറം ജില്ലയിൽ സമൂഹവ്യാപന ആശങ്ക ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം ജില്ലയിൽ സമൂഹവ്യാപന ആശങ്ക ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.ജില്ലയിൽ രോഗം സ്ഥിരീകരിച്ച 5 പേരും ആരോഗ്യ പ്രവർത്തകരാണ്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്. ജില്ലയിലെ നാല് പഞ്ചായത്തുകളും പൊന്നാനിയിലെ 47 വാർഡുകളും, പുൽപ്പറ്റ പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്ൻമെൻറ് സോണുകളാക്കി മാറ്റി. എടപ്പാൾ ശുകപുരം ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം കണ്ണഞ്ചിറ സ്വദേശി, ഇതേ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റുമാരായ എടപ്പാൾ തുയ്യംപാലം സ്വദേശിനി, വട്ടംകുളം ശുകപുരം സ്വദേശിനി, എടപ്പാൾ ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം ശുകപുരം സ്വദേശി,…

Read More

ജൂലൈ ഒന്ന് മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും സാങ്കേതിക സർവകലാശാല മാറ്റിവെച്ചു

ജൂലൈ ഒന്ന് മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും സാങ്കേതിക സർവകലാശാല മാറ്റിവെച്ചു.പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികലും രക്ഷിതാക്കളും വിവിധ വിദ്യാർഥി സംഘടനകളും നൽകിയ പരാതികൾ പരിഗണിച്ചാണ് തീരുമാനമെന്ന് വൈസ് ചാൻസലർ ഡോ. എംഎസ് രാജശ്രീ അറിയിച്ചു. തുടർ നടപടികൾക്കായി വിഷയം അക്കാദമിക് കമ്മിറ്റിയുടെ പരിഗണനക്ക് സമർപ്പിച്ചു

Read More

എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ

എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും.ഫലമറിയാന്‍ www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോർട്ടൽ വഴിയും ‘സഫലം 2020’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍- കൈറ്റ്, സംവിധാനം ഒരുക്കിയിട്ടുണ്ട്. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട്…

Read More