അതിജീവന പാക്കേജുമായി സർക്കാർ; എല്ലാവർക്കും സൗജന്യ റേഷൻ, ബിപിഎല്ലുകാർക്ക് ഭക്ഷ്യകിറ്റ്
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അതിജീവന പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ കുടുംബങ്ങൾക്കും ഒരു മാസത്തെ സൗജന്യ റേഷൻ നൽകും. നീല, വെള്ള കാർഡുകൾ ഉള്ളവർക്ക് ഈ മാസം 15 കിലോ അരി നൽകാനാണ് തീരുമാനം. ബിപിഎല്ലുകാർക്ക് പ്രതിമാസം 35 കിലോ അരി നൽകുന്നത് തുടരും. കൂടാതെ ഇവർക്ക് പലവ്യഞ്ജനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റുകളും സൗജന്യമായി നൽകും. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് എല്ലാവർക്കും വീട്ടിലേക്ക് അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യ കിറ്റ്…