ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്‌ഡൌൺ ഒഴിവാക്കി
കേരളത്തിൽ സാധാരണ നിലയിലുള്ള ഇളവുകൾ ഇനിമുതൽ ഞായറാഴ്ചകളിലും ഉണ്ടാകും.വിശദമായ ഉത്തരവ് ഉടൻ പുറത്തിറങ്ങും. സംസ്ഥാനമൊട്ടാകെ നടപ്പാക്കി വന്ന സമ്പൂർണ്ണ ലോക്ക്‌ഡൌൺ ഒഴിവാക്കിയതിന് പിന്നാലെയാണ് എല്ലാ ഞായറാഴ്ചകളിലും ലോക്ക് ഡൌൺ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. അവശ്യസർവ്വീസുകൾ ഒഴികെയുള്ള ഒന്നിനും ഞായറാഴ്ചകളിൽ ഇളവ് ഉണ്ടായിരുന്നില്ല. പ്രവേശന പരീക്ഷകൾ നടക്കുന്നത് കൊണ്ട് കഴിഞ്ഞ ഞായറാഴ്ച ഇളവ് നൽകി. എന്നാൽ മറ്റ് ദിവസങ്ങളിൽ പൂർണ്ണമായ ഇളവ് നൽകിയിട്ട് ഞായറാഴ്ച മാത്രം സമ്പൂർണ്ണ ലോക്ക്‌ഡൌൺ ഏർപ്പെടുത്തിയത് കൊണ്ട് ഗുണമില്ലെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് ഇത് ഒഴിവാക്കാൻ…