സ്‌പെഷ്യൽ ബ്രാഞ്ച് ഒഴികെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും നാളെ മുതൽ ക്രമസമാധാന പാലനത്തിന്

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ടെക്‌നിക്കൽ വിഭാഗത്തിൽ ഉള്ളവരടക്കം എല്ലാ പോലീസ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതൽ സേവന സന്നദ്ധരാകാൻ നിർദേശം. സ്‌പെഷ്യൽ ബ്രാഞ്ച് ഒഴികെയുള്ള എല്ലാ പ്രത്യേക യൂനിറ്റുകളിലെയും 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിക്ക് ലഭ്യമാക്കും ഇത്തരം ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെ അതാത് ജില്ലാ പോലീസ് മേധാവിമാർക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ബറ്റാലിയൻ എഡിജിപിക്കാണ് പോലീസ് മൊബിലൈസേഷന്റെ ചുമതല. കൂടാതെ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളുടെയും ചുമതല…

Read More

ക്ഷേമനിധി ബോർഡുകളുടെ എണ്ണം 16ൽ നിന്ന് 11 ആയി ചുരുക്കും; ബോർഡുകൾ സംയോജിപ്പിക്കും

തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന 16 ക്ഷേമനിധി ബോർഡുകളുടെ എണ്ണം 11 ആയി കുറയ്ക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരളാ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡുമായും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരളാ ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡുമായും സംയോജിപ്പിക്കും. കേരളാ ചെറുകിട…

Read More

ഇന്ന് 152 പേർക്ക് കൊവിഡ്, ഏറ്റവുമുയർന്ന പ്രതിദിന നിരക്ക്; 81 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവുമുയർന്ന പ്രതിദിന നിരക്കാണിത്. രോഗം സ്ഥിരീകരിച്ച 152 പേരിൽ 98 പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 46 പേർക്കും സമ്പർക്കത്തിലൂടെ 8 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ ആറാം ദിവസമാണ് കേരളത്തിൽ കൊവിഡ് കേസുകൾ നൂറ് കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ 15 പേർ ഡൽഹിയിൽ നിന്നെത്തിയതാണ്. പശ്ചിമബംഗാളിൽ നിന്നുള്ള…

Read More

പ്രവാസികളുടെ മടങ്ങി വരവ് സംബന്ധിച്ച ഉപാധികൾ നാളെ മുതൽ പാലിക്കണം; ഉത്തരവ് പുറത്തിറക്കി

വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കുന്നത് സംബന്ധിച്ച ഉപാധികളെ കുറിച്ചുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ഉത്തരവ് പ്രകാരം നാളെ മുതൽ തന്നെ ഉപാധികൾ നടപ്പാക്കണം. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിൽ നിന്ന് മടങ്ങി വരുന്നവർക്ക് പിപിഇ കിറ്റ് നിർബന്ധമാണ്. രാവിലെ മന്ത്രിസഭായോഗ തീരുമാനം പുറത്തുവന്നപ്പോൾ ആശയക്കുഴപ്പം നിലനിന്നിരുന്നു. എപ്പോൾ മുതലാണ് ഉപാധികൾ നടപ്പാക്കുക എന്നതായിരുന്നു പ്രധാന സംശയം. ഉത്തരവ് ഇറങ്ങിയതോടെ സംശയങ്ങൾ ഇല്ലാതായി. ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് മടങ്ങുന്നവർക്ക് എൻ 95 മാസ്‌ക്, ഫേസ് ഷീൽഡ്,…

Read More

മുല്ലപ്പള്ളിയുടേത് സ്വന്തം പ്രസ്താവന, യുഡിഎഫിന്റെ അഭിപ്രായമല്ല; മുല്ലപ്പള്ളിയെ തള്ളി മുസ്ലീം ലീഗ്

ആരോഗ്യമന്ത്രി കെ കെ ശൈലജയെ അധിക്ഷേപിച്ച കെ പി സി സി പ്രസിഡന്റിന്റെ നടപടി വിവാദമായതോടെ രാമചന്ദ്രനെ തള്ളി മുസ്ലീം ലീഗ്. കെ പി സി സിയുടെ സമുന്നതിനായ നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആരോഗ്യമന്ത്രിക്ക് എതിരായ പരാമർശം ഒഴിവാക്കാമായിരുന്നു. പ്രസ്താവനയുടെ ഉത്തരവാദിത്വം പൂർണമായും മുല്ലപ്പള്ളിക്കാണ്. യുഡിഎഫിന്റെ അഭിപ്രായമല്ലെന്നും മുസ്ലിം ലീഗ് നിലപാടെടുത്തു. എന്ത് പറയണം എന്ന് തീരുമാനിക്കേണ്ടത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. പ്രസ്താവന പിൻവലിക്കണോ വേണ്ടയോ എന്ന് നിലപാട് എടുക്കേണ്ടതും അദ്ദേഹമാണ്. എന്നാൽ പറഞ്ഞത് ശരിയായില്ലെന്നും വ്യക്തിപരമായ പരാമർശം…

Read More

അകലാതെ ആശങ്ക: സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കൊവിഡ്; 93 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, എറണാകുളം ജില്ലയിൽ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ വിദേശ…

Read More

റേഷൻ വിതരണത്തിൽ ക്രമക്കേട്: മൂന്നാറിൽ റേഷൻ കടയുടെ അംഗീകാരം റദ്ദാക്കി

കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണത്തിൽ ക്രമക്കേട് കാണിച്ച മൂന്നാർ കോളനിയിലെ 114ാം നമ്പർ റേഷൻ കടയുടെ അംഗീകാരം താത്കാലികമായി റദ്ദാക്കി. സംഭവത്തിൽ കടയുടമയോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് റദ്ദാക്കിയത്. ദേവികളും താലൂക്ക് സപ്ലൈ ഓഫീസറുടേതാണ് നടപടി. സ്റ്റോക്കില്ലെന്ന പേരിൽ സർക്കാർ അനുവദിച്ച അളവിൽ അരി നൽകാൻ റേഷൻ കടയുടമ തയ്യാറായിരുന്നില്ല. കാർഡ് ഉടമകളിൽ നിന്ന് വ്യാപക പരാതി ഉയർന്നതോടെ ഉദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തുകയും കാർഡുടമകളുടെ പരാതി നേരിട്ട്…

Read More

കണ്ണൂർ ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാല് പേർക്ക്

കണ്ണൂർ ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാല് പേർക്ക്. ഇതോടെ ഈ കുടുംബത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം എട്ടായി. അതിനിടെ രോഗം ഭേദമായ മൂന്ന് പേർ കൂടി ആശുപത്രി വിട്ടു. പതിമൂന്ന് വയസുകാരനടക്കം ചെറുവാഞ്ചേരിയിലെ ഒരു കുടുംബത്തിലെ നാല് പേർക്കാണ് കണ്ണൂരിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. 70ഉം 35ഉം 21ഉം വയസ്സുള്ള സ്ത്രീകളാണ് മറ്റു മൂന്നു പേര്‍. നാലു പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. നേരത്തേ രോഗം സ്ഥിരീകരിച്ച 81കാരന്റെ വീട്ടിലുള്ളവരാണ് ഇവർ. ഇതേ…

Read More

ലോക്ക് ഡൗൺ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച്ച മുതൽ തിരിച്ചു കൊടുക്കും

ലോക്ക് ഡൗൺ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച്ച മുതൽ തിരിച്ചു കൊടുക്കും. പൊലീസ് സ്‌റ്റേഷനിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് നടപടി. ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ഇത് വരെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 20,700 ലധികം വാഹനങ്ങളാണ്. ഇവ പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചു കൊടുക്കാൻ പൊലീസ് തീരുമാനിച്ചത്. എന്നാൽ വാഹന ഉടമകൾക്കെതിരെയുള്ള കേസ് കോടതിയിലേക്ക് കൈമാറും. തിങ്കളാഴ്ച മുതൽ വാഹനങ്ങൾ തിരിച്ചു കൊടുക്കും. വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിച്ചു പിഴ…

Read More

പോലീസ് വീണ്ടുവിചാരത്തോടെ പെരുമാറണം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പോലീസുകാർ വീണ്ടുവിചാരത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പോലീസിന്റെ സേവനം ഫലപ്രദമായി നടക്കുന്നുണ്ട്. നല്ല രീതിയിലാണ് പൊതുവെ പ്രവർത്തിക്കുന്നത്. എന്നാൽ ചില തെറ്റായ സംഭവങ്ങൾ അപൂർവമായി റിപ്പോർട്ട് ചെയ്യുന്നത്. ഇത് പോലീസ് ശ്രദ്ധിക്കേണ്ട കാര്യമാണ്. പോലീസിന്റെ ഭാഗത്ത് നിന്ന് ഔചിത്യപൂർവമായ ഇടപെടൽ ഉണ്ടാകണം. ഇതാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ ലംഘനത്തിന്റെ പേരിൽ ചിലയിടങ്ങളിൽ പോലീസ് അതിക്രമം കാണിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. സംസ്ഥാനത്ത് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന് പകരം പിഴ ഈടാക്കാൻ സർക്കാർ ഒരുങ്ങുന്നതായും…

Read More