Headlines

കൊറോണ: മാസ പൂജക്കായി ഭക്തർ ശബരിമലയിൽ എത്തരുതെന്ന് ദേവസ്വം ബോർഡ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ശബരിമല ഭക്തർക്ക് മുന്നറിയിപ്പുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്നാണ് ദേവസ്വം ബോർട് അഭ്യർഥിക്കുന്നത്. ക്ഷേത്രത്തിൽ പൂജകളും ആചാരങ്ങളും മുടക്കമില്ലാതെ നടക്കും. എന്നാൽ മാസ പൂജ സമയത്തും മറ്റും തീർഥാടകർ എത്തുന്നത് ഒഴിവാക്കണമെന്നാണ് അഭ്യർഥന. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലും ഇതുസംബന്ധിച്ച അറിയിപ്പ് നൽകും. ശബരിമലയിലെ അപ്പം അരവണ കൗണ്ടറുകൾ അടച്ചിടും. ഭക്തർ മുന്നറിയിപ്പ് മറികടന്ന് എത്തിയാൽ തടയില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. അപ്പം അരവണ കൗണ്ടറുകൾ…

Read More

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 12 ആയി, പൊതുപരിപാടികൾ ഒഴിവാക്കി, അതീവ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 12 ആയി ഉയർന്നു. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഈ മാസം മുഴുവൻ ജാഗ്രത പുലർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ മാസത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി. ഏഴ് വരെയുള്ള ക്ലാസുകൾക്ക് നാളെ മുതൽ അവധി പ്രഖ്യാപിച്ചു. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ മാറ്റിവെച്ചു. അതേസമയം എട്ട്, ഒമ്പത്, പത്ത്…

Read More

മാധ്യമപ്രവര്‍ത്തകന്റെ അപകടമരണം: ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയില്‍ ഹാജരായില്ല

    മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീറിന്റെ അപകട മരണം സംബന്ധിച്ച കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും ഇന്ന് കോടതിയില്‍ ഹാജരായില്ല. നേരിട്ട് ഹാജരാകണമെന്നായിരുന്നു തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇരുവരുടെയും അഭിഭാഷകര്‍ അവധി അപേക്ഷ നല്‍കുകയായിരുന്നു. കേസില്‍ കുറ്റപത്രം കൈമാറി.   തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ ശ്രീറാം ശ്രമിച്ചിരുന്നതായി കുറ്റപത്രം വ്യക്തമാക്കുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിക്കല്‍, വാഹനമിടിച്ച് അപകടം ഉണ്ടാക്കല്‍, തെളിവ് നശിപ്പിക്കല്‍,…

Read More

കാപ്പുമല ഇടിച്ചുനിരത്തിയുള്ള നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ

കാപ്പുമല ഇടിച്ചുനിരത്തിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൊടുവള്ളി നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കി. അനധികൃതമായി മലയിടിച്ചതിന് സ്ഥലം ഉടമ അബ്ദുല്‍സമദ് കെ.വിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ നഗരസഭ പരാതി നല്‍കിയിട്ടുണ്ട്. മുനിസിപ്പല്‍ എഞ്ചിനീയര്‍ സ്ഥലം പരിശോധിച്ചതിന് ശേഷമാണ് ഉടമക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. മണ്ണെടുക്കല്‍ ഉള്‍പ്പടെയുള്ള എല്ലാ നടപടികളും അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് സ്റ്റോപ്പ് മെമ്മോയില്‍ പറയുന്നു. 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരമാണ് നടപടി. വീട് നിര്‍മിക്കുന്നതിന് നല്‍കിയ പെര്‍മിറ്റും റദ്ദ് ചെയ്തു. മൈനിംഗ് ആന്‍ഡ്…

Read More

നെടുങ്കണ്ടം കസ്റ്റഡി മരണം;സി.ബി.ഐക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

നെടുങ്കണ്ടം കസ്റ്റഡി മരണം,സി.ബി.ഐക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനംഅറസ്റ്റ് ചെയ്ത ആറ് പൊലീസുകാരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജാമ്യ ഉത്തരവ് ചോദ്യംചെയ്യാതെ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. പ്രതികള്‍ക്ക് മുമ്പ് അനുവദിച്ച ജാമ്യം സി.ബി.ഐ മേല്‍കോടതികളില്‍ ഒരിടത്തും ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ അന്യായമായാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് പൊലീസുകാരെ വിട്ടയക്കണമെന്ന് കോടതി ഉത്തരവിട്ടത്. എ.എസ്.ഐമാരായ സി.ബി റെജിമോൻ, റോയി പി വർഗ്ഗീസ്, സിവിൽ പൊലീസ് ഓഫീസർമാരായ എസ് നിയാസ്, സജീവ്…

Read More

കോയമ്പത്തൂർ വാഹനാപകടം; സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അപകടത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ,വി.എസ് സുനിൽകുമാർ എന്നിവരാണ് രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ തിരുപ്പൂരിലേക്ക്തിരിച്ചത്. വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.തമിഴ്നാട് സർക്കാരുമായ് സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകട കാരണം അന്വേഷിക്കാർ കെ.എസ്.ആര്‍.ടി.സി…

Read More

കോയമ്പത്തൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മരണം 20 ആയി

കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയുമാണ് അപടകത്തില്‍പ്പെട്ടത്. 23 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. പുലര്‍ച്ചെ മൂന്നരയ്‌ക്കാണ് അപകടം. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അഞ്ച് സ്ത്രീകളും 11 പുരുഷന്മാരുമാണ് മരിച്ചത്.മരിച്ചവരില്‍ കൃഷ് (29), ജോര്‍ദന്‍ (35), കിരണ്‍കുമാര്‍ (33),ഇഗ്‌നി റാഫേല്‍ (39), റോസ്ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ…

Read More

വാവാ സുരേഷന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദിന് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമാണ്. വൈകുന്നേരത്തോടെ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടകയും സര്‍ക്കാര്‍ നല്‍കുമെന്നും ണന്ത്രി അറിയിച്ചു. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകുമെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ…

Read More

ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത സി.എ.ജി റിപ്പോർട്ട് പരിശോധിക്കും

ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത സി.എ.ജി റിപ്പോർട്ട് പരിശോധിക്കും പൊലീസിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന സി.എ.ജി കണ്ടെത്തലുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആഭ്യന്തര വകുപ്പിനെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി.പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാന്‍ ടെണ്ടര്‍ ക്ഷണിച്ച് നടപടിക്രമങ്ങള്‍ പാലിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ ആദ്യം തന്നെ ഡി.ജി.പിക്ക് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാതെ വാഹനം വാങ്ങാനുള്ള ഡി.ജി.പിയുടെ നടപടികള്‍ക്ക് ആഭ്യന്തര…

Read More

ഫെബ്രുവരി 23 ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

കേരളത്തിൽ വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ നേതൃത്വത്തില്‍ ഫെബ്രുവരി 23 ന് ഹര്‍ത്താലിന് ആഹ്വനം ചെയ്തു. പട്ടികജാതി- പട്ടികവര്‍ഗ സംവരണം അട്ടിമറിക്കുന്നതിനെതിരെയും വിഷയത്തില്‍ പാര്‍ലമെന്‍റില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുമാണ് ഹര്‍ത്താല്‍. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. 23 ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.ആര്‍ സദാനന്ദന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന…

Read More