ഷംനയെ ഭീഷണിപ്പെടുത്തിയ സംഘം തന്നെ ഹോട്ടലിൽ പൂട്ടിയിട്ടു; സ്വർണക്കടത്തിന് നിർബന്ധിച്ചതായും മോഡൽ

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഘം തന്നെ സ്വർണക്കടത്തിന് നിർബന്ധിച്ചിരുന്നതായി മറ്റൊരു പരാതിക്കാരി. മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന യുവതിയാണ് ഇക്കാര്യം പറഞ്ഞത്.

സുഹൃത്ത് വഴി ഷൂട്ടിനാണെന്ന് പറഞ്ഞാണ് അവർ വിളിപ്പിച്ചത്. പാലക്കാട് ഒരു ഹോട്ടൽ മുറിയിൽ എട്ട് ദിവസം പൂട്ടിയിട്ടു. മര്യാദക്ക് ഭക്ഷണം പോലും നൽകിയില്ല. താനടക്കം എട്ട് കുട്ടികളാണ് അവിടെയുണ്ടായിരുന്നത്. തന്നെ സ്വർണക്കടത്തിന് നിർബന്ധിച്ചു. ഇക്കാര്യങ്ങൾ പുറത്തുപറഞ്ഞാൽ വീട്ടുകാരെ കൊലപ്പെടുത്തുമെന്ന് വരെ ഭീഷണിപ്പെടുത്തി

മാർച്ചിലാണ് സംഭവമുണ്ടായത്. ഇവിടെ നിന്ന് രക്ഷപ്പെട്ടതിന് ശേഷം പോലീസിൽ പരാതി നൽകിയിരുന്നു. ഷംന കേസിൽ ഇവരെ പിടികൂടി അറസ്റ്റ് ചെയ്തതിനെ തുടർന്ന് ചിത്രങ്ങൾ പുറത്തുവന്നതോടെ തട്ടിപ്പിന് ഇരയായ നിരവധി പേരാണ് രംഗത്തുവരുന്നത്