യുപിയിൽ ഇടിമിന്നലേറ്റ് മൂന്നുമരണം.ബന്ദ, ലളിത്പൂർ ജില്ലകളിലാണ് ശക്തമായ ഇടമിന്നലുണ്ടായത്. ബന്ദയിൽ കൃഷിയിടത്തിൽ വെച്ചാണ് കർഷകനായ രാജു നാരായണൻ (38) മിന്നലേറ്റ് മരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയെന്ന് പൊലീസ് അറിയിച്ചു.
ലളിത്പൂരിൽ ചകോര ഗ്രാമത്തിൽ ഇടിമിന്നലേറ്റ് 12 വയസുകാരി മരിക്കുകയും മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേൽക്കുകയുമായിരുന്നു.