പൂന്തുറയിൽ കമാൻഡോകളെ വിന്യസിച്ചു, അതിർത്തികൾ അടച്ചു
തിരുവനന്തപുരം പൂന്തുറയില്‍ സമൂഹവ്യാപന ഭീഷണി .മേഖലയില്‍ 25 കമാന്‍ഡോകളെ വിന്യസിച്ചു. എസ് എ പി കമാന്‍ഡന്റ് ഇന്‍ ചാര്‍ജ് സോളമന്റെ നേതൃത്വത്തിലാണ് കമാന്‍ഡോകള്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി എത്തിയത്. കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കാനാണ് നിര്‍ദേശം ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ പി ഗോപിനാഥ്, അസി. കമ്മീഷണര്‍ ഐശ്യര്യ ദോംേ്രഗ എന്നിവര്‍ പോലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കും. ക്രമസമാധാന വിഭാഗത്തിന്റെ മേല്‍നോട്ടം എഡിജിപി ഡോ. ഷെയ്ക്ക് ദെര്‍വേഷ് സാഹിബ് വഹിക്കും. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള ബോധവത്കരണം…