സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചത് എടിഎം കൗണ്ടറില്‍ നടന്ന ഇടപാട് സമയത്തെന്ന് വിലയിരുത്തല്‍. കൊല്ലം കല്ലുവാതുക്കല്‍ മേഖലയിലുള്ള എടിഎം വഴിയാണ് വൈറസ് പടര്‍ന്നത്. രോഗ ഉറവിടം അറിയാത്ത 166 രോഗികളെ കുറിച്ച് ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് വിലയിരുത്തല്‍
ഒരു ആശാവര്‍ക്കര്‍ക്ക് രോഗം ബാധിച്ചത് എടിഎം വഴിയാണെന്നാണ് കണ്ടെത്തല്‍. ചാത്തന്നൂര്‍ ക്ലസ്റ്ററില്‍പ്പെട്ട ഒരു രോഗി സന്ദര്‍ശിച്ച എടിഎമ്മില്‍ ഇവരും എത്തിയിരുന്നു. ഇതേ എടിഎം സന്ദര്‍ശിച്ച മറ്റൊരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളില്‍ നിന്ന് ഭാര്യക്കും അഞ്ച് വയസ്സുള്ള കുട്ടിക്കും രോഗം ബാധിച്ചു.
ജൂണ്‍ 30 വരെ ഉറവിടം കണ്ടെത്താനാകാത്ത 166 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 125 പേരുടെ ഉറവിടം കണ്ടെത്തിക്കഴിഞ്ഞുയ ബാക്കി 41 പേരെ കുറിച്ച് അന്വേഷണം തുടരുകയാണ്. മിക്ക എടിഎമ്മുകളിലും സാനിറ്റൈസറോ കൈ കഴുകാനുള്ള സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. വലിയ ആശങ്കയാണ് ഇതുവഴി ഉയരുന്നത്.