തിരൂരില്‍ സര്‍ക്കാര്‍ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ അന്നാര സ്വദേശി താണിക്കാട്ട് അന്‍വറാണ് മരിച്ചത്. യുഎഇയില്‍ നിന്നാണ് അന്‍വര്‍ നാട്ടിലെത്തിയത്.
കഴിഞ്ഞ പത്ത് ദിവസമായി ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്നു. പ്രമേഹം കുറഞ്ഞതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്