Headlines

Webdesk

കേരളം കടുത്ത ആശങ്കയിൽ; 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 275 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ രോഗമുക്തി നേടി. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ പേര്‍ 157 വിദേശത്ത് നിന്നും, 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 68 സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 1 സിഐഎസ്എഫ് ജവാന്‍ 1 ഡി.എസ്.സി ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Read More

ആലപ്പുഴയില്‍ ദമ്പതികള്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍

ആലപ്പുഴ: ചെന്നിത്തലയില്‍ ദമ്പതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കൂരമ്പാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ ദേവിക (20) എന്നിവരാണ് മരിച്ചത്. ജിതിനെ തൂങ്ങിമരിച്ച നിലയിലും ദേവികയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്നുമാസമായി ഇവര്‍ ചെന്നിത്തലയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Read More

സ്വപ്നയെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ് : കെ സുരേന്ദ്രന്‍

കോഴിക്കോട്: സ്വപ്നയെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും 2017 മുതല്‍ മുഖ്യമന്ത്രിക്ക് അറിയാമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. 2017 സപ്തംബര്‍ 27ന് ഷാര്‍ജ ഷെയ്ക്കിനെ കേരളം ആദരിച്ചപ്പോള്‍ അതിന്റെ ചുമതല സ്വപ്നാ സുരേഷിനായിരുന്നു. ലോക കേരള സഭയുടെ നടത്തിപ്പിലും സ്വപ്ന പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണമായുള്ള ബന്ധത്തിലൂടെയാണ് ലോകകേരള സഭയുടെ നിയന്ത്രണം സ്വപ്നയിലെത്തിയതെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സര്‍ക്കാരിലെ പ്രമുഖരുമായും ചില എംഎല്‍എമാരുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ശിവശങ്കറിനെ മാറ്റിയതോടെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്…

Read More

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.തേവലപ്പുറം സ്വദേശി മനോജ് എന്ന ഇരുപത്താറുകാരനാണ് മരിച്ചത്. ദുബായിൽ നിന്നെത്തി നീരീക്ഷണത്തിൽ കഴിയവെ ഇന്നുരാവിലെയാണ് ഇദ്ദേഹം മരിച്ചത്. തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്

Read More

പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തും നിന്നും നീക്കി

പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തും നിന്നും നീക്കി പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ എം ശിവശങ്കർ ദീർഘകാല അവധിക്ക് അപേക്ഷിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയായ സ്വപ്‌ന സുരേഷമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം.സർക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കടുത്ത നടപടിസ്വീകരിച്ചത്. പുതിയ ഐടി സെക്രട്ടറിയായി മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ച് ഉത്തരവിറങ്ങി.പ്രിൻസിപ്പൽ സെക്രട്ടറിയായി മിർ മുഹമ്മദ് ഐഎഎസിനെയും…

Read More

സ്റ്റേഷൻ മാസ്റ്റർക്ക് കൊവിഡ് ; ആര്യനാട് കെഎസ്ആർടിസി ഡിപ്പോ അടച്ചു

സ്റ്റേഷൻ മാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആര്യനാട് കെഎസ്ആർടിസി ഡിപ്പോ അടച്ചു.ഡിപ്പോ അണുവിമുക്തമാക്കിയ ശേഷമാണ് തുറക്കുക. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഒരു ബന്ധു വിദേശത്ത് നിന്നുവന്നിരുന്നു. അവരുടെ അടുത്തേക്ക് പോയില്ലെങ്കിലും അവർ കൊണ്ടുവന്ന ബാഗുകൾ എത്തിച്ചത് ഇദ്ദേഹമായിരുന്നു. ആര്യനാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല. ഇന്ന് സർവീസ് നടത്തിയ മുഴുവൻ ബസുകളും ഡിപ്പോയിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരനുമായി സമ്പർക്കം പുലർത്തിയവരോട് ആരോഗ്യവകുപ്പ്…

Read More

അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഏഴ് ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ-വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ കിട്ടുക. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.

Read More

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ല; കസ്റ്റംസ് ജോയന്റ് കമ്മീഷണർ

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും ഫോണില്‍ വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയന്റ് കമ്മീഷണര്‍. അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും വിളിച്ചിട്ടില്ല നേരത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളി വന്നുവെന്ന് ആരോപിച്ചത്. ബിജെപി നേതാവിന്റെ ആരോപണം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കൂടി ഏറ്റുപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സത്യാവസ്ഥ വ്യക്തമാക്കി കസ്റ്റംസ് ജോയന്റ് കമ്മീഷണറുടെ പ്രതികരണം

Read More

ആരോഗ്യ മന്ത്രാലയവും ഷാർജ പോലീസും സംയുക്തമായി എമിറേറ്റിലെ എല്ലാ താമസ കേന്ദ്രങ്ങളിലും കോവിഡ് 19 പരിശോധന

ആരോഗ്യ മന്ത്രാലയവും ഷാർജ പോലീസും സംയുക്തമായി എമിറേറ്റിലെ എല്ലാ താമസ കേന്ദ്രങ്ങളിലും കോവിഡ് 19 പരിശോധന ആദ്യ ഘട്ടത്തിൽ അന്നഹ്ദയിലാണ് പരിശോധന ആരംഭിച്ചത്. രാവിലെ ഒമ്പതിന് തന്നെ പ്രദേശവാസികളെല്ലാം പരിശോധനക്ക് എത്തി. അന്നഹ്ദ പാർക്കിൽ രാവിലെ പത്ത് മുതൽ വൈകിട്ട് ആറ് വരെ പ്രത്യേകം സംവിധാനിച്ച മൊബൈൽ പരിശോധന കേന്ദ്രത്തിലാണ് സൗകര്യമേർപ്പെടുത്തിയത്. ഓരോ താമസ കേന്ദ്രങ്ങളിലും പത്ത് ദിവസമാണ് പരിശോധനയുണ്ടാകുക. ദിവസം 200 പേരെ പരിശോധിക്കും. പരിശോധനയുടെ സമയമാകുന്നതിന് രണ്ട് ദിവസം മുമ്പ് താമസക്കാർക്ക് പോലീസിന്റെ സന്ദേശം…

Read More

ശരീര സൗന്ദര്യത്തന് മാത്രമല്ല വണ്ണം കുറക്കാനും കറ്റാർവാഴ

പോഷകസമ്പുഷ്ടമായതും ഏറെ ഗുണങ്ങള്‍ നിറഞ്ഞതുമാണ് കറ്റാര്‍വാഴയുടെ ഉള്ളിലെ കാമ്പ്. ശരീര സൗന്ദര്യ വര്‍ധക വസ്തുക്കളിലും ഔഷധങ്ങളിലുമെല്ലാം സ്ഥിര സാന്നിദ്ധ്യമാണ് കറ്റാര്‍വാഴ. ജ്യൂസിന്റെ രൂപത്തിലും ഷെയ്ക്ക് ആയുമെല്ലാം കറ്റാര്‍വാഴയുടെ ജ്യൂസ് ഉപയോഗിക്കാം വണ്ണം കുറക്കാന്‍ കഷ്ടപ്പെട്ടു നടക്കുന്നവര്‍ക്കുള്ള ഒരു ഉത്തമ ഉപാധിയാണ് ഇത്. എല്ലാ ദിവസവും കറ്റാര്‍വാഴ പയോഗിച്ച് ഉണ്ടാക്കാന്‍ സാധിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം 1. കറ്റാര്‍വാഴയുടെയും നാരങ്ങയുടെയും ജ്യൂസ് എടുത്ത് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തെ ആകെ ഇത്…

Read More