Headlines

Webdesk

കെ എം ഷാജിക്കെതിരായ സ്വത്ത് സമ്പാദന കേസ് വിജിലൻസ് സംഘത്തെ വിപുലീകരിക്കും

  മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തെ വിപുലീകരിക്കും. കേസുമായി ബന്ധപ്പെട്ട് നിരവധി രേഖകളും തെളിവുകളും പരിശോധിക്കേണ്ട സാഹചര്യത്തിലാണിത്. ഷാജിയുടെ വീട്ടിലെ കട്ടിലിനടിയിൽ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപയുടെ രേഖകൾ ഹാജരാക്കാൻ ഒരാഴ്ചത്തെ സമയമാണ് ഷാജിക്ക് അനുവദിച്ചിരിക്കുന്നത് 2011ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മുതലുള്ള കെഎം ഷാജിയുടെ എല്ലാ വരവുചെലവ് കണക്കുകളുമാണ് വിജിലൻസ് പരിശോധിക്കുന്നത്. ഷാജിയുടെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമുള്ള സ്വത്ത് വകകകൾ, ബാങ്ക്…

Read More

കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിനു പോയി ബോട്ടപകടത്തില്‍പ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

മംഗലാപുരം: കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിനു പോയി ബോട്ടപകടത്തില്‍പ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരാണ് ആഴക്കടലില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 150 മീറ്ററോളം മുങ്ങി പോയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇനി ആറ് മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ നാവിക സേന തുടരും. അപകടത്തില്‍ രണ്ടു പേരെ ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മീന്‍ പിടിക്കാനായി 14…

Read More

സനുമോഹനെ മൂകാംബികയിൽ വെച്ച് കണ്ടെത്തി; തിരിച്ചറിഞ്ഞതോടെ ഓടി രക്ഷപ്പെട്ടു

കൊച്ചിയിലെ പതിമൂന്ന് വയസ്സുകാരി വൈഗയുടെ ദുരൂഹ മരണത്തിലും പിതാവ് സനുമോഹന്റെ തിരോധാനത്തിലും നിർണായക വഴിത്തിരിവ്. സനുമോഹൻ മൂകാംബികയിലെത്തിയതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമായി മൂകാംബികയിലെ ലോഡ്ജിൽ കഴിഞ്ഞ ഇയാൾ ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് ഇവിടെ നിന്ന് ഓടിരക്ഷപ്പെട്ടു സനുമോഹനെ പിടികൂടാനായി അന്വേഷണ സംഘം മൂകാംബികയിലെത്തിയിട്ടുണ്ട്. വൈഗ മരിച്ച് 26 ദിവസം കഴിയുമ്പോഴാണ് സനുമോഹനെ കണ്ടെത്തിയതായുള്ള വാർത്തകൾ വരുന്നത്. ലോഡ്ജിലെ ജീവനക്കാർ ഇയാളെ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമായതോടെയാണ് പണം പോലും നൽകാതെ ഇയാൾ ഓടി രക്ഷപ്പെട്ടത്. ജീവനക്കാർ…

Read More

ഐപിഎല്‍; ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആദ്യ ജയം

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. പഞ്ചാബ് കിങ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ ലീഗിലെ ആദ്യ ജയം കരസ്ഥമാക്കിയത്. 107 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ചെന്നൈ 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഫഫ് ഡു പ്ലിസ്സിസ് ( 36*), മോയിന്‍ അലി (46) എന്നിവരുടെ ഇന്നിങ്‌സാണ് ചെന്നൈയ്ക്ക് അനായാസ ജയമൊരുക്കിയത്. പഞ്ചാബിനായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി. നേരത്തെ ദീപക് ചാഹറിന്റെ മാസ്മരിക ബൗളിങിന് മുന്നില്‍…

Read More

തമിഴ് നടൻ വിവേക് അന്തരിച്ചു

തമിഴ് സിനിമാ താരം വിവേക് അന്തരിച്ചു. 59 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു വ്യാഴാഴ്ച വിവേക് കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. ഹൃദയാഘാതവുമായി വാക്‌സിനേഷന് ബന്ധമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തമിഴ് സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന വിവേക് ഇരുന്നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മികച്ച ഹാസ്യനടനുള്ള ഫിലിം ഫെയർ അവാർഡ് നാല് തവണ ലഭിച്ചു. തമിഴ്‌നാട് സർക്കാരിന്റെ മികച്ച…

Read More

വിഷുകിറ്റ് വിതരണം നിലച്ചതായുള്ള വാര്‍ത്തകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് സപ്ലൈകോ

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷുകിറ്റ് വിതരണം നിലച്ചതായും, കിറ്റുകള്‍ക്ക് ക്ഷാമം ഉണ്ടെന്നുമുള്ള മാധ്യമവാര്‍ത്തകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് സപ്ലൈകോ. ജീവനക്കാര്‍ നടത്തുന്ന ഭഗീരഥ പ്രയത്‌നത്തെ വിലയിടിച്ച് കാണിക്കുന്നതാണ് വ്യാജവാര്‍ത്തകളെന്നും സപ്ലൈകോ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ ഏപ്രില്‍ മാസത്തെ കിറ്റ് വിതരണം പൂര്‍ത്തിയാക്കാനുളള തയ്യാറെടുപ്പുകളും സപ്ലൈകോ നടത്തിയിട്ടുണ്ട്. മാര്‍ച്ച മാസത്തേതില്‍ ഇനി ആവശ്യമുള്ള കിറ്റുകള്‍ തയ്യാറാക്കി സീല്‍ ചെയ്തുകഴിഞ്ഞു. ഏപ്രില്‍ മാസത്തേക്ക് ഇതുവരെ വിതരണം ചെയ്ത 16 ലക്ഷം കൂടാതെ 12 ലക്ഷം കറ്റുകള്‍കൂടി റേഷന്‍ കടകളിലേക്ക് നല്‍കാന്‍ തയ്യാറാക്കി. ഏപ്രില്‍…

Read More

ചുണ്ടിലെ കറുപ്പ് നിശ്ശേഷം നീക്കാം; പരിഹാരം ഈ കൂട്ടുകള്‍

നല്ല ചുവന്ന് തുടുത്ത ചുണ്ടുകള്‍ നേടാന്‍ മിക്കവരും ആഗ്രഹിക്കുന്നു. എന്നാല്‍ എല്ലാവര്‍ക്കും അതിന് സാധിക്കണമെന്നില്ല. പലരുടേയും ചുണ്ടുകളില്‍ കറുപ്പ് നിറം ഒരു സൗന്ദര്യപ്രശ്‌നമായി മാറുന്നു. നിങ്ങളുടെ ചുണ്ടുകള്‍ ചര്‍മ്മത്തെക്കാള്‍ മൂന്നിരട്ടി സെന്‍സിറ്റീവ് ആണ്, അതിനാല്‍ അവയ്ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. കാലാവസ്ഥ, പുകവലി പോലുള്ള മറ്റ് ശീലങ്ങള്‍ എന്നിവ കാരണം നമ്മുടെ ചുണ്ടുകള്‍ വളരെയധികം കറുത്തതായി കാണപ്പെടുന്നു. ലിപ് ബാമുകളും സെറമുകളും ഇതിന് പ്രതിവിധിയായി ഉപയോഗിക്കാമെങ്കിലും അവ ഫലം കാണുമോ ഇല്ലയോ എന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാനാവില്ല….

Read More

വയനാട് ജില്ലയില്‍ 348 പേര്‍ക്ക് കൂടി കോവിഡ്;79 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ 348 പേര്‍ക്ക് കൂടി കോവിഡ്;79 പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ ഇന്ന് (16.04.21) 348 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. 340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 30843 ആയി. 28429 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1923 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1721 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More

സുൽത്താൻ ബത്തേരി നായ്ക്കട്ടി ചിത്രാ ലക്കരയിൽ പരേതനായ ഹംസയുടെ ഭാര്യ കദീജ (75) നിര്യാതയായി

സുൽത്താൻ ബത്തേരി നായ്ക്കട്ടി ചിത്രാ ലക്കരയിൽ പരേതനായ ഹംസയുടെ ഭാര്യ കദീജ (75) നിര്യാതയായി. മക്കൾ അഷ്റഫ്. ബഷീർ . സഫിയ. ഫാത്തിമ . മരുമക്കൾ. പാത്തുട്ടി സലീന. മുസ്തഫ.

Read More

വോട്ടെണ്ണൽ ദിനമായ മെയ് 2ന് കേരളത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് ഹർജി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതിയിൽ ഹർജി. മെയ് ഒന്ന് അർധരാത്രി മുതൽ രണ്ടാം തീയതി അർധരാത്രി വരെ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്നാണ് ആവശ്യം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി. കോടതി ഫയലിൽ സ്വീകരിച്ച ഹർജി സർക്കാരിനോട് പ്രതികരണം തേടി. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും കോടതി ഉത്തരവിട്ടു.

Read More