Headlines

Webdesk

കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം

  കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നിലവിൽ ഡൽഹി എയിംസിൽ ചികിൽസയിൽ കഴിയുകയാണ് യാദവ്. ജാർഖണ്ഡിലെ ദുംക ട്രഷറിയിൽനിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. കന്നുകാലികൾക്ക് കാലിത്തീറ്റ നൽകാനുള്ള സർക്കാർ ഫണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട നാല് കേസുകളിൽ മൂന്നെണ്ണത്തിലും ജാമ്യം ലഭിച്ചിരുന്നു. ദുംക കേസിൽ ജാമ്യം ലഭിച്ചതോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷം നാട്ടിലേക്ക് മടങ്ങാനാവുമെന്നാണ്…

Read More

സനു മോഹൻ ആറ് ദിവസമായി താമസിച്ചത് മൂകാംബികയിലെ ഹോട്ടലിൽ; വ്യാപക തെരച്ചിൽ

  കൊച്ചി മുട്ടാർ പുഴയിൽ ദുരൂഹ സാഹചര്യത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 13കാരി വൈഗയുടെ പിതാവ് സനു മോഹനായി കൊല്ലൂർ മൂകാംബികയിൽ വ്യാപക തെരച്ചിൽ. കൊല്ലൂരിലെ ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട സനുമോഹനായി കർണാടക പോലീസും തെരച്ചിൽ നടത്തുന്നുണ്ട്. ഇയാളെ ഉടൻ പിടികൂടമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു ആറ് ദിവസമായി മൂകാംബികയിലെ ഹോട്ടലിലാണ് സനുമോഹൻ താമസിച്ചിരുന്നത്. റൂം വാടക പോലും നൽകാതെയാണ് ഇന്നലെ രാവിലെ സനുമോഹൻ ഇവിടെ നിന്ന് കടന്നത്. ഹോട്ടലിൽ…

Read More

നാദാപുരത്ത് കെ എസ് ഇ ബി ലൈൻമാൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

  കെഎസ്ഇബി ലൈൻമാൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. നാദാപുരം തൂണേരിയിലാണ് സംഭവം. പുറമേരി സ്വദേശി രായരോത്ത് താഴെക്കുനി രജീഷ്(47)ആണ് മരിച്ചത്. തൂണേരി പമ്പിന് സമീപം പൊട്ടിവീണ വൈദ്യുത കമ്പി നന്നാക്കുന്നതിനിടെയാണ് ഷോക്കേറ്റത്.

Read More

ഇ ഡിയെ വെറുതെ വിടില്ല: ക്രൈംബ്രാഞ്ച് എഫ്‌ഐആർ റദ്ദാക്കിയ ഉത്തരവിനെതിരെ അപ്പീലിന് സർക്കാർ

  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളും റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീലിന് പോകാൻ സാധ്യത. നിയമവിദഗ്ധരുമായി സർക്കാർ കൂടിയാലോചനകൾ ആരംഭിച്ചു. എന്തെങ്കിലും പരാതി ബാക്കിയുണ്ടെങ്കിൽ വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ വിചാരണ കോടതിയുടെ ഇടപെടലിൽ സർക്കാരിന് ആശങ്കയുണ്ട്. ഇതാണ് അപ്പീൽ പോകുന്ന കാര്യം ആലോചിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികൾക്ക് മേൽ ഇ ഡി സമ്മർദം ചെലുത്തിയതിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

Read More

തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസിൽ വർധന; പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി

  തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസിൽ വർധനയെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വകുപ്പു തലത്തിൽ പ്രതിരോധ പ്രവർത്തനം നടത്തും. കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മാർച്ച് മാസം അവസാനത്തോടെ രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന ഉണ്ടായതായി യോഗം വിലയിരുത്തിയെന്ന് മന്ത്രി പറഞ്ഞു. മഹരാഷ്ട്ര…

Read More

കേരളത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി

  കേരളത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തിന് ഇതുവരെ 60.84 ലക്ഷം ഡോസ് വാക്‌സിനാണ് ഇതുവരെ ലഭിച്ചത്. 56.75 ലക്ഷം ഡോസ് ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു. 5.80 ലക്ഷം വാക്‌സിനാണ് ഇനിയുള്ളത് മാസ് വാക്‌സിനേഷൻ ക്യാമ്പയിൻ പൂർത്തിയാക്കണമെങ്കിൽ അടിയന്തരമായി 50 ലക്ഷം ഡോസ് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൊവിഷീൽഡും കൊവാക്‌സിനും തുല്യമായി വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇന്ന് നടന്ന യോഗത്തിൽ ആവശ്യപ്പെട്ടത്….

Read More

കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ്

  ജനതാദൾ എസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ വഴി അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത് അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനക്ക് തയ്യാറാകണമെന്ന് കുമാരാസ്വാമി ആവശ്യപ്പെട്ടു നേരത്തെ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്ക് രണ്ടാംതവണയും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബംഗളുരൂവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ് യെദ്യൂരപ്പ

Read More

കോവിഡ് വ്യാപനം; പ്രവാസികള്‍ക്കും അന്യസംസ്ഥാന യാത്രികര്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രവാസികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. പുറത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച്‌ വിശദമായ വിവരങ്ങള്‍ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. റവന്യു വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോര്‍ട്ടലായ https://covid19jagratha.kerala.nic.in സന്ദര്‍ശിച്ച്‌ രജിസ്‌റ്റര്‍ ചെയ്യണം. വിമാന, റെയില്‍ മാര്‍ഗമല്ലാതെ റോഡ് മാര്‍ഗം വരുന്നവരും പുതുതായി രജിസ്‌റ്റര്‍ ചെയ്യേണ്ടതുണ്ട്. മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി വഴി വെരിഫൈ…

Read More

മംഗലാപുരം ബോട്ടപകടം: മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

  മംഗലാപുരത്ത് ബോട്ട് കപ്പലിലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഒമ്പത് പേരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് പേരുടെ മൃതദേഹം അപകടമുണ്ടായ അന്ന് തന്നെ കണ്ടെത്തിയിരുന്നു. നാവികസേനാ ഹെലികോപ്റ്ററിൽ നടത്തിയ തെരച്ചിലിലാണ് മൂന്ന് മൃതദേഹം ഇന്ന് കണ്ടെത്തിയത്. ഇനി ആറ് പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. ഏപ്രിൽ 11ന് രാത്രി ബേപ്പൂരിൽ നിന്ന് പോയ ബോട്ടാണ് കപ്പലിൽ ഇടിച്ചത്. 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്.

Read More

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി

  പൂരാവേശത്തിലേക്ക് തൃശൂര്‍. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തിന് ഇനി ആറ് നാളാണുള്ളത്. തിരുവമ്പാടി ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടന്നു. പൂരലഹരിയിലേക്ക് നാടും നഗരവും നീങ്ങുകയാണ്. 12നും 12.15നും മധ്യേ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും. അയ്യന്തോള്‍, കണിമംഗലം, ലാലൂര്‍, കാരമുക്ക്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നിങ്ങനെ എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്നുതന്നെ കൊടിയേറ്റം നടക്കും. ഘടകക്ഷേത്രങ്ങളില്‍ ലാലൂരിലാണ് ആദ്യ കൊടികയറ്റം. തൊട്ടുപിന്നാലെ പല സമയങ്ങളിലായി മറ്റു ഘടക ക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടി ഉയരും….

Read More