കൊച്ചി മുട്ടാർ പുഴയിൽ ദുരൂഹ സാഹചര്യത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 13കാരി വൈഗയുടെ പിതാവ് സനു മോഹനായി കൊല്ലൂർ മൂകാംബികയിൽ വ്യാപക തെരച്ചിൽ. കൊല്ലൂരിലെ ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട സനുമോഹനായി കർണാടക പോലീസും തെരച്ചിൽ നടത്തുന്നുണ്ട്. ഇയാളെ ഉടൻ പിടികൂടമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു
ആറ് ദിവസമായി മൂകാംബികയിലെ ഹോട്ടലിലാണ് സനുമോഹൻ താമസിച്ചിരുന്നത്. റൂം വാടക പോലും നൽകാതെയാണ് ഇന്നലെ രാവിലെ സനുമോഹൻ ഇവിടെ നിന്ന് കടന്നത്. ഹോട്ടലിൽ നൽകിയ ആധാർ കാർഡിൽ നിന്നാണ് കേരളാ പോലീസ് തെരയുന്ന സനു മോഹനാണ് ഇതെന്ന് ഹോട്ടൽ ജീവനക്കാർ തിരിച്ചറിഞ്ഞത്.