സംസ്ഥാനത്ത് ശക്തമായ മഴ, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കോഴിക്കോട് വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളാ തീരത്ത് ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്നും വിലക്കി

കോഴിക്കോട്, കണ്ണൂര്‍ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലും മഴ തുടരുന്ന മറ്റ് ജില്ലകളിലെ മലയോര മേഖലകളിലേക്കുമുള്ള രാത്രി ഗതാഗതം നിയന്ത്രിക്കാന്‍ നിര്‍ദേശമുണ്ട്. പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു, റവന്യു ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ ജാഗ്രത പാലിക്കണമെന്നും അപകട സൂചന ലഭിച്ചാലുടന്‍ പ്രവര്‍ത്തിക്കാന്‍ സജ്ജരാക്കിയിരിക്കേണ്ടതാണെന്നും ദുരന്തനിവാരണ സേന അറിയിച്ചു.

കോഴിക്കോട് കനത്ത മഴയില്‍ പരക്കെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാറ്റിലും മഴയും പലയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. രാമനാട്ടുകാര, ബേപ്പൂര്‍, മാങ്കാവ്, നല്ലളം എന്നിവിടങ്ങളിലാണ് മരം വീണത്. ബേപ്പൂരില്‍ രണ്ട് വീടുകള്‍ക്ക് മുകളില്‍ മരം വീണു. പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി.

Leave a Reply

Your email address will not be published.