Headlines

Webdesk

ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയ 47 കളിക്കാര്‍ ക്വാറന്റൈനില്‍; പരിശീലനത്തിന് പോലും പോകാനാവാതെ ക്വാറന്റീനിയാലവരില്‍ പ്രമുഖ കളിക്കാരേറെ

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനെത്തിയ ഡസന്‍ കണക്കിന് കളിക്കാര്‍ 14 ദവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും. മെല്‍ബണിലേക്ക് ഇവര്‍ വന്ന രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങളിലുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുന്‍കരുതലായി കളിക്കാരെ ക്വാറന്റൈനിലാക്കിയിരിക്കുന്നത്. തല്‍ഫലമായി ഇവര്‍ പരിശീലനത്തിന് പോലും പോകാതെ മുറികളില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ലോസ് ഏയ്ജല്‍സില്‍ നിന്നും അബുദാബിയില്‍ നിന്നും വിക്ടോറിയയിലേക്കെത്തിയ രണ്ട് വിമാനങ്ങളിലുള്ള 47 കളിക്കാര്‍ അടക്കമുള്ള 120 യാത്രക്കാരാണ് ക്വാറന്റൈനില്‍ പോകേണ്ടി വന്നിരിക്കുന്നത്. വിമാനങ്ങളിലെ മൂന്ന് പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണീ നടപടി. വെള്ളിയാഴ്ച…

Read More

രാജ്യത്ത് ആദ്യമായി തടാകങ്ങളില്‍ ഫ്ളോട്ടിങ് സൗരോര്‍ജ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ച് നെടുമ്പാശേരി വിമാനത്താവളം

കൊച്ചി: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ നെടുമ്പാശേരി വിമാനത്താവളത്തില്‍ തടാകങ്ങളില്‍ സ്ഥാപിച്ച ഫ്ളോട്ടിങ് സൗരോര്‍ജ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(സിയാല്‍) ഗോള്‍ഫ് കോഴ്സിലെ രണ്ടുതടാകങ്ങളില്‍ മൊത്തം ഒരേക്കറോളം വിസ്തൃതിയില്‍ സ്ഥാപിച്ച ഒഴുകുന്ന സൗരോര്‍ജ പദ്ധതിയുടെ സ്ഥാപിതശേഷി 452 കിലോവാട്ടാണ്. ഇതോടെ സിയാലിന്റെ സൗരോര്‍ജ പദ്ധതികളുടെ മൊത്തം സ്ഥാപിതശേഷി 40 മെഗാവാട്ടായി ഉയര്‍ന്നു. ഹരിത ഊര്‍ജ ഉല്‍പാദനത്തില്‍ നിരന്തരം പരീക്ഷണം നടത്തുന്ന സിയാലിന്റെ പ്രവര്‍ത്തനങ്ങളുടെ നിര്‍ണായക ചുവടുവയ്പ്പാണ് ഫ്ളോട്ടിങ് പ്ലാന്റ്. അത്യാധുനിക ഫ്രഞ്ച്…

Read More

മദ്യവില്‍പന ഇനി രാവിലെ 10മുതൽ വൈകിട്ട് 9വരെ.ആപ്പ് ഒഴിവാക്കിയാലും അകലം പാലിക്കണം. 5പേരിൽ കൂടരുത്: പുതിയ നിർദ്ദേശങ്ങളുമായി ബിവ്‌റേജസ് കോര്‍പറേഷൻ

മദ്യവില്‍പന ശാലകളുടെ കൗണ്ടറുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന് ബിവ്‌റേജസ് കോര്‍പറേഷന്‍ എംഡി. കൗണ്ടുകള്‍ക്ക് മുന്നില്‍ ഒരേ സമയം അഞ്ച് പേര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു. ഉപഭോക്താക്കള്‍ തമ്മില്‍ ആറടി അകലം നിര്‍ബന്ധമായും പാലിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. മദ്യം വാങ്ങാനുള്ള ആപ്ലിക്കേഷന്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് നിര്‍ദേശം. രാവിലെ 10 മുതല്‍ രാത്രി 9 വരെയായിരിക്കും പ്രവര്‍ത്തന സമയം. ഉപഭോക്താക്കള്‍ അകലം പാലിച്ച്‌ നില്‍ക്കേണ്ട സ്ഥാനം വെളള പെയിന്റ് അടിച്ച്‌ അടയാളപ്പെടുത്തണം. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച്‌ വരുന്നവരെ പരിശോധിപ്പിക്കുകയും രോഗലക്ഷണങ്ങളുള്ളവരെ…

Read More

ഡിസംബർ മാസത്തിലെ കിറ്റ് വിതരണം 19 വരെ നീട്ടി

ഡിസംബർ മാസത്തിലെ കിറ്റ് വിതരണം 19 വരെ നീട്ടി   റേഷൻകാർഡ് ഉടമകൾക്കുള്ള ഡിസംബറിലെ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഈ മാസം 19 വരെ നീട്ടിയതായി സിവിൽ സപ്ലൈസ് ഡയറക്ടർ.ഇന്നലെ അവസാനിക്കും എന്ന് ആയിരുന്നു അറിയിപ്പ്. മുഴുവൻ കാർഡ് ഉടമകൾക്കും ഉള്ള കിറ്റ് കടകളിൽ എത്താത്ത സാഹചര്യത്തിലാണ് സമയം നീട്ടി നൽകിയത്.

Read More

നിലമ്പൂര്‍ ടൗണില്‍ കാട്ടാനയിറങ്ങി; ആനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു

  നിലമ്പൂരിൽ രാവിലെ ആറുമണിയോടെ ടൗണിലിറങ്ങിയ ആനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു. നിലമ്പൂര്‍ സ്വദേശി ക്രിസ്റ്റീനാണ് പരുക്കേറ്റത്. ഒരുമണിക്കൂറോളം ടൗണില്‍ ഭീതിപരത്തിയ ആനയെ നാട്ടുകാരും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് വനത്തിലേക്ക് തന്നെ തിരിച്ചയച്ചു. നിലമ്പൂര്‍ പൊലീസ് ക്യാമ്പിന് സമീപത്തുകൂടി പുഴ കടന്നാണ് ആന ടൗണിലെത്തിയത്. ടൗണിലെ ഓഡിറ്റോറിയത്തിന്റെ മതില്‍ ആന തകര്‍ത്തു. ഒരു മണിക്കൂറോളം ആന പ്രദേശത്ത് തുടര്‍ന്നു  

Read More

കണ്ണൂർ കുടിയാൻമലയിൽ എട്ട് വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

കണ്ണൂർ കുടിയാൻമലയിൽ എട്ട് വയസ്സുകാരി മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. പുലിക്കുരുമ്പ പുല്ലംവനത്തെ മനോജിന്റെ ഭാര്യ സജിതയാണ് മരിച്ചത്. മകൾ നന്ദുവിനെ കൊലപ്പെടുത്തിയ ശേഷമാണ് സജിത ആത്മഹത്യ ചെയ്തത് ഇരുവരെയും കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി ക്ലോസറ്റിൽ ചാരിയിരിക്കുന്ന നിലയിലും യുവതി ഷവറിന്റെ ടാപ്പിൽ തൂങ്ങിയ നിലയിലുമാണ് കണ്ടത്. അതേസമയം മരണത്തിൽ നാട്ടുകാർ ദുരൂഹതയും ആരോപിക്കുന്നുണ്ട്. യുവതിയുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്

Read More

കട്ട പോരാട്ടം കാഴ്ചവെച്ച് സുന്ദറും ഷാർദൂലും; ഇന്ത്യ 336 റൺസിന് പുറത്ത്, ഓസീസിന് 33 റൺസിന്റെ ലീഡ്

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 336 റൺസിന് ഓൾ ഔട്ടായി. ഇതോടെ ഓസ്‌ട്രേലിയക്ക് 33 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡായി. ഓസീസ് ഒന്നാമിന്നിംഗ്‌സിൽ 369 റൺസാണ് എടുത്തത്. വൻ തകർച്ച നേരിട്ട ഇന്ത്യയെ വാഷിംഗ്ടൺ സുന്ദറും ഷാർദൂൽ താക്കൂറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് 300 കടത്തിയത്. 186 റൺസിനിടെ 6 വിക്കറ്റുകൾ വീണ് വലിയ തകർച്ച നേരിട്ട ഇന്ത്യയെ ഇരുവരും ചേർന്ന് മുന്നോട്ടു നയിക്കുകയായിരുന്നു. 123 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 115 പന്തിൽ…

Read More

കാറിലെ കറുത്ത ഫിലിമും കർട്ടനും: മോട്ടോർ വാഹനവകുപ്പിന്റെ ഓപറേഷൻ സ്‌ക്രീൻ ആരംഭിച്ചു, മന്ത്രിമാർക്കും ഇളവില്ല

മോട്ടോർ വാഹനവകുപ്പിന്റെ ഓപറേഷൻ സ്‌ക്രീൻ സംസ്ഥാനത്ത് ആരംഭിച്ചു. വാഹനങ്ങളിലെ കർട്ടനും കറുത്ത ഫിലിമും മാറ്റാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്ത് പറഞ്ഞു. പരാതികൾ ജനങ്ങൾക്കും അറിയിക്കാം. സ്ഥലവും തീയതിയും രേഖപ്പെടുത്തി ഫോട്ടോ അയച്ചാൽ നടപടിയെടുക്കും. നിയമലംഘനം ആവർത്തിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കും. വാഹനത്തിന് മുന്നിൽ നിന്നും പിന്നിൽ നിന്നും എഴുപത് ശതമാനവും വശങ്ങളിൽ നിന്ന് അമ്പത് ശതമാനവും വിസിബിലിറ്റി ഉറപ്പാക്കണം നൂറ് ശതമാനം സുതാര്യത ഉറപ്പാക്കുന്നത് കൂടിയാണെങ്കിൽ പോലും സ്റ്റിക്കറുകൾ പാടില്ല. ഇസഡ് ക്ലാസ് സുരക്ഷയുള്ളവർക്ക്…

Read More

രാജസ്ഥാനില്‍ ബസ്സിന് തീപിടിച്ച് ആറ് പേര്‍ മരിച്ചു; 17 പേര്‍ക്ക് പൊള്ളലേറ്റു

ജലോര്‍: രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ ബസ്സിന് തീപിടിച്ച് 6 പേര്‍ മരിച്ചു. 17 പേര്‍ക്ക് പൊള്ളലേറ്റു. ഓടുന്ന ബസ്സ് വൈദ്യുതകമ്പിയുമായി ഉരസിയതിനെതുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ശനിയാഴ്ച ജില്ലാ ആസ്ഥാനത്തുനിന്ന് ഏറെ അകലെയല്ലാതെ രാത്രി 10.30നാണ് സംഭവം നടന്നതെന്ന് ജലോര്‍ അഡി. ജില്ലാ കലക്ടര്‍ ചന്‍ഗന്‍ ലാല്‍ ഗോയല്‍ പറഞ്ഞു. ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നാല് പേര്‍ ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്. 17 പേരില്‍ ഏഴ് പേരെ ജോഡ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

സംസ്ഥാനത്ത് ആദ്യദിനം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 8,062 ആരോഗ്യ പ്രവര്‍ത്തകര്‍; രണ്ടാംഘട്ടത്തിന് സജ്ജമെന്ന് മന്ത്രി

: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ ആരംഭിച്ചു. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ്19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമായി 11,138 പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (857) വാക്‌സിന്‍ സ്വീകരിച്ചത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളില്‍ വീതവും ബാക്കി ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ വീതമാണ് വാക്‌സിനേഷന്‍ നടന്നത്. ആലപ്പുഴ 616, എറണാകുളം…

Read More