Headlines

Webdesk

ഗവർണർ നിർദേശം നൽകി: സർവകലാശാലകളുടെ പരീക്ഷകൾ മാറ്റിവെച്ചു

  കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ വിവിധ സർവകലാശാലകൾ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കാലിക്കറ്റ്, എംജി, കണ്ണൂർ, മലയാള, ആരോഗ്യ സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും പരീക്ഷകൾ മാറ്റിവെക്കാൻ വൈസ് ചാൻസലർമാർക്ക് ഗവർണർ നിർദേശം നൽകിയതിന് പിന്നാലെയാണ് നടപടി. മറ്റ് സർവകലാശാലകൾ തീരുമാനം അറിയിച്ചിട്ടില്ല. എല്ലാ സർവകലാശാലകളും ഗവർണറുടെ നിർദേശം അനുസരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

കൊൽക്കത്തക്കെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാറ്റ് ചെയ്യുന്നു; രണ്ട് വിക്കറ്റുകൾ വീണു

  ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ടോസ് നേടിയ ആർ സി ബി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്നു. മോശം തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചത്. സ്‌കോർ 9 ആകുമ്പോഴേക്കും അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. പിന്നീട് മാക്‌സ് വെല്ലും ദേവ്ദത്ത് പടിക്കലും ചേർന്ന് സ്‌കോർ മുന്നോട്ടു കൊണ്ടുപോകുകയാണ്. മത്സരം എട്ടോവർ പൂർത്തിയാകുമ്പോൾ ആർ സി പി രണ്ട് വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ്. 15 റൺസുമായി ദേവ്ദത്ത് പടിക്കലും 24…

Read More

സനു മോഹൻ കർണാടകയിൽ പിടിയിൽ; വൈഗയുടെ മരണത്തിന്റെ ദുരൂഹത അഴിയാൻ ഇനി മണിക്കൂറുകൾ

  13കാരി വൈഗയുടെ ദുരൂഹ മരണത്തിന് ശേഷം നാട്ടുവിട്ട പിതാവ് സനു മോഹൻ കർണാടകയിൽ പിടിയിൽ. കൊല്ലൂരിന് സമീപത്ത് നിന്നാണ് സനു മോഹനെ പിടികൂടിയത്. ഇയാളെ കൊച്ചി പോലീസ് കർണാടകയിൽ വെച്ച് വിശദമായി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ് കഴിഞ്ഞ ആറ് ദിവസമായി ഇയാൾ കൊല്ലൂരിലെ ലോഡ്ജിൽ താമസിച്ചിരുന്നതിന്റെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. പിന്നീട് ഇയാൾ ലോഡ്ജിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കർണാടക പോലീസിന്റെ സഹായത്തോടെ പ്രദേശമാകെ നടത്തിയ തെരച്ചിലിലാണ് ഇയാൾ പിടിയിലായത്. മാർച്ച് 21നാണ്…

Read More

ഫാമുകളിൽ ഉത്പാദനം കുറഞ്ഞു; കോഴിയിറച്ചി വില കുതിക്കുന്നു

ഫാമുകളിൽ ഉത്പാദനം കുറഞ്ഞതോടെ കോഴിയിറച്ചി വില കുത്തനെ ഉയരുന്നു. ജില്ലയിലെ കടകളിൽ 200 മുതൽ 220 രൂപ വരെയാണ് ഒരു കിലോയ്ക്ക്‌ ഈടാക്കുന്നത്. ഒരുമാസം മുമ്പ് 130 രൂപയായിരുന്നു വില. ഒരുമാസത്തിനിടെ നൂറ് രൂപയോളം വർധിച്ചു. ഈസ്​റ്ററിനുശേഷം 30 മുതൽ മുതൽ 50 രൂപ വരെ കൂടി. നാടൻ കോഴിയിറച്ചിക്ക് കിലോഗ്രാമിന് 300 രൂപയാണ് ഇപ്പോൾ വില. ചൂട്‌ വർധിച്ചത് ഫാമുകളിൽ കോഴിവളർച്ചയെ ബാധിക്കുന്നുണ്ട്. പകൽച്ചൂട് വർധിച്ചതോടെ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സംഭവങ്ങളും ഉണ്ട്. 45 ദിവസം…

Read More

തൃശൂർ പൂരത്തിന് സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെതിരെ ദേവസ്വങ്ങൾ

  തൃശൂർ പൂരത്തിന് സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെതിരെ ദേവസ്വങ്ങൾ. കടുത്ത നിയന്ത്രണങ്ങളോടെ പൂരം നടത്താനാകില്ലെന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ ദേവസ്വങ്ങൾ നിലപാട് വ്യക്തമാക്കി. ഒറ്റ ഡോസ് വാക്സിൻ എടുത്തവർക്ക് അനുമതി നൽകണം. ആന പാപ്പാൻമാരുടെ ആർടിപിസിആർ പരിശോധന ഒഴിവാക്കണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടു. ദേവസ്വങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അന്തിമ തീരുമാനം നാളെ ചീഫ് സെക്രട്ടറിയുമായുള്ള ചർച്ചക്ക് ശേഷം ഉണ്ടാകും. തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നതിന് ഒരു വാക്സിനേഷൻ മാത്രം എടുത്തവർക്ക് ആർടിപിസിആർ ടെസ്റ്റ്…

Read More

രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ച് ജില്ലാ കലക്ടർ വയനാട് ജില്ലാ കലക്ടര്‍ ഡോ.അദീല

രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ച് ജില്ലാ കലക്ടർ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള തന്റെ രണ്ടാമത്തെ ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ മേപ്പാടി എ.പി.ജെ അബ്ദുള്‍ കലാം സ്മാരക ഹാളിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്ന് സ്വീകരിച്ചു.ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് കലക്ടര്‍ സെന്ററിലെത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, വൈസ് പ്രസിഡന്റ് റംല ഹംസ, കുടുംബാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷാഹിദ് തുടങ്ങിയവരും കലക്ടറോടൊപ്പമുണ്ടായിരുന്നു.പുത്തുമല പുനരധിവാസ പദ്ധതി, കുടിവെള്ള പദ്ധതി, പ്രവൃത്തി നടക്കുന്ന പുതിയ വില്ലേജ്…

Read More

കുളിപ്പിക്കുന്നതിനിടെ വളര്‍ത്തുസിംഹത്തിന്‍റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

  റിയാദ്: സൗദി അറേബ്യയില്‍ വളര്‍ത്തു സിംഹത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. റിയാദിലെ അല്‍സുലൈ ഡിസ്ട്രിക്ടിലാണ് 25കാരനായ സ്വദേശി സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് കൂട്ടില്‍ നിന്ന് പുറത്തിറക്കി കുളിപ്പിക്കുന്നതിനിടെ യുവാവിനെ സിംഹം ആക്രമിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നാലു വയസ്സ് പ്രായമുള്ള സിംഹമാണ് ഉടമയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ എത്തി സിംഹത്തെ വെടിവെച്ചു വീഴ്ത്തിയാണ് സൗദി പൗരനെ സിഹംത്തിന്റെ വായില്‍ നിന്ന് വേര്‍പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ…

Read More

കത്വ ഫണ്ട് തിരിമറി: യൂത്ത് ലീഗ് നേതാവ് സുബൈറിന് ഇ ഡിയുടെ നോട്ടീസ്

  കത്വ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവ് സി കെ സുബൈറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് നോട്ടീസ്. ഇ ഡി കൊച്ചി യൂനിറ്റാണ് സുബൈറിന് നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ് കാരണം അസൗകര്യം അറിയിച്ചപ്പോൾ ഈ മാസം 22ന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. ഉന്നാവോ ഫണ്ട് തിരിമറി, കത്വ ഫണ്ട് തിരിമറി തുടങ്ങിയ ആരോപണങ്ങൾ യൂത്ത് ലീഗ് നേതാക്കൾക്കുണ്ട്. എന്നാൽ ഇതിലേതിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് അറിയില്ലെന്ന് സുബൈർ പറഞ്ഞു

Read More

കേരളത്തിന് വേണ്ടി താൻ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾക്കറിയാമെന്ന് വി മുരളീധരൻ

  കേരളത്തിന് വേണ്ടി താൻ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾക്കറിയാമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. അക്കാര്യം എ കെ ജി സെന്ററിൽ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. മാർകിസ്റ്റ് പാർട്ടിയിൽ ക്രിമിനലുകളുണ്ടെന്ന് ജി സുധാകരൻ തുറന്ന് പറഞ്ഞത് ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പമാക്കുമെന്നും മുരളീധരൻ പറഞ്ഞു സുധാകരനെതിരെ കൊടുത്ത പരാതിയുടെ വിശദാംശങ്ങൾ അറിയില്ല. അദ്ദേഹം തന്നെ പറഞ്ഞത് പാർട്ടിയിലെ ക്രിമിനലുകളാണ് അതിന് പിന്നിലെന്നാണ്. മാർകിസ്റ്റ് പാർട്ടിയിൽ അമ്പത് കൊല്ലത്തിലേറെയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആളാണ് ജി സുധാകരൻ. അദ്ദേഹത്തിന്റെ പാർട്ടിയിൽ…

Read More

അന്ന് കാണിച്ച കാക്കി ട്രൗസറുകാരന്റെ അതേ മനോഭാവമാണ് ഈ മാന്യന് ഇപ്പോഴും: വി മുരളീധരനെതിരെ പി ജയരാജൻ

  കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. കേരളത്തിൽ നിന്നുള്ള ഒരു വിലയുമില്ലാത്ത കേന്ദ്രസഹമന്ത്രിയാണ് മുരളീധരനെന്നും പിണറായി വിജയനെതിരെ നിലവാരമില്ലാത്ത ആക്ഷേപം ഉയർത്തിയതിലൂടെ മുരളീധരൻ സ്വന്തം പദവി മറന്ന് തനി സംഘിയായി മാറിയെന്നുമാണ് ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചത് കേരളത്തിൽ നിന്നുള്ള ‘ഒരു വിലയുമില്ലാത്ത’ ഒരു കേന്ദ്ര സഹമന്ത്രി മുഖ്യമന്ത്രി സ:പിണറായി വിജയനെതീരെ നിലവാരമില്ലാത്ത ആക്ഷേപമുയർത്തിയതിനെ കുറിച്ച് സമൂഹത്തിൽ പ്രതിഷേധം ഉയർന്നിരിക്കുകയാണല്ലോ.ഇദ്ദേഹം സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി. മുൻപൊരിക്കൽ…

Read More