Headlines

Webdesk

വീണ്ടും വിമർശനവുമായി കപിൽ സിബൽ; കോൺഗ്രസ് പ്രവർത്തകർ നിരാശയിൽ, പുനഃസംഘടന ആവശ്യമാണ്

സംഘടനാ തെരഞ്ഞെടുപ്പ് നടത്താമെന്ന് സോണിയാ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് ലഭിച്ചിരുന്നതായി കോൺഗ്രസ് നേതാവ് കപിൽ സിബൽ. എന്നാൽ ഇതുവരെ പ്രതികരണമൊന്നുമുണ്ടായില്ല. എപ്പോഴാണ്, എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല ഒരു മാസം മുമ്പ് പാർട്ടിയിൽ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട 23 നേതാക്കളുമായി സോണിയ ഗാന്ധി ചർച്ച നടത്തിയിരുന്നു. തുറന്ന ചർച്ച ആയിരുന്നുവെന്ന് കപിൽ സിബൽ പറയുന്നു. തെരഞ്ഞെടുപ്പ് നടക്കുമെന്ന് കോൺഗ്രസ് പ്രസിഡന്റ് പറഞ്ഞിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് എന്ന് നടക്കുമെന്ന് തങ്ങൾക്ക് വ്യക്തതയില്ല. ഡിസംബർ 19ന്…

Read More

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ കൊവിഡ് വാക്‌സിൻ സ്വീകരിക്കില്ലെന്ന് കർഷകർ

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങില്ലെന്ന് ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർ. കൊവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പ് രാജ്യത്ത് ആരംഭിച്ചതിന് പിന്നാലെയാണ് കർഷകർ ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യപ്രവർത്തകർക്ക് വാക്‌സിൻ നൽകി കഴിഞ്ഞാൽ അടുത്ത ഘട്ടത്തിൽ പ്രായമായവർക്ക് വാക്‌സിൻ നൽകാനാണ് സർക്കാർ തീരുമാനം. ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകരിൽ ഏറെയും അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. യാതൊരു ചെറുത്തുനിൽപ്പുമില്ലാതെ കാർഷിക നിയമങ്ങൾ പാസാക്കാനുള്ള സർക്കാരിന്റെ തന്ത്രം മാത്രമാണ് ലോക്ക് ഡൗണെന്നും കർഷകർ ആരോപിക്കുന്നു. കാർഷിക…

Read More

ഹൈക്കമാൻഡുമായുള്ള ചർച്ച ഇന്ന്; പുനഃസംഘടനയും ഉമ്മൻ ചാണ്ടിക്ക് നൽകേണ്ട സ്ഥാനവും തീരുമാനമാകും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായുള്ള ഹൈക്കമാൻഡിന്റെ നിർണായക ചർച്ച ഇന്ന്. സ്ഥാനാർഥി നിർണയവും ഡിസിസി പുനഃസംഘടനയും ഉമ്മൻ ചാണ്ടിക്ക് നൽകേണ്ട സ്ഥാനവും സംബന്ധിച്ച് ഇന്ന് നടക്കുന്ന ചർച്ചയിൽ തീരുമാനമാകും. എംപിമാരും രണ്ട് തവണ തോറ്റവും മത്സരിക്കേണ്ടെന്നതടക്കമുള്ള പ്രധാന നിർദേശങ്ങൾ ഹൈക്കമാൻഡ് മുന്നോട്ടുവെക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, പാലക്കാട് ഡിസിസി അധ്യക്ഷൻമാരെ മാറ്റുന്നതും ചർച്ചയാകും തദ്ദേശ തെരഞ്ഞെടുപ്പിൽ മോശം പ്രകടനം നടത്തിയ ഡിസിസികളിൽ മാറ്റം വേണമെന്ന നിലപാടാണ് ഹൈക്കമാൻഡിനുള്ളത്. താരിഖ്…

Read More

കർഷകരുടെ ട്രാക്ടർ റാലി നിരോധിക്കണമെന്ന ഡൽഹി പോലീസിന്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ജനുവരി 26ന് കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഡൽഹി അതിർത്തിയിൽ ട്രാക്ടർ റാലി നടത്തുമെന്നാണ് കർഷക സംഘടനകൾ അറിയിച്ചിട്ടുള്ളത്. സൈനികർക്കൊപ്പം സമാധാനപരമായി റിപബ്ലിക് ദിനം ആഘോഷിക്കുമെന്ന് കർഷകർ പറയുന്നു. റിപബ്ലിക് ദിന പരേഡ് തടസ്സപ്പെടുത്തില്ലെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട് വനിതകളെ അണിനിരത്തിയുള്ള രാജ്യവ്യാപക പ്രതിഷേധവും ട്രാക്ടർ പരേഡും നടത്താനാണ് കർഷകരുടെ തീരുമാനം. അതേസമയം…

Read More

കോണ്‍ഗ്രസ് അധ്യക്ഷന് നേരെ ആക്രമണം; ഇന്ന് ബന്ദ്

അഗര്‍ത്തല: ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷനു നേരെ ആക്രമണം. പിജുഷ് ബിശ്വാസ് സഞ്ചരിച്ച വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപിച്ചു കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ബന്ദ് നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനായി ബിശാല്‍ഗഡിലേക്ക് പോകുംവഴിയാണ് പിജുഷ് ബിശ്വാസിന്റെ വാഹനത്തിനു നേരെ ആക്രമണം ഉണ്ടായത്. വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. കാറില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

Read More

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഓസ്‌ട്രേലിയ ലീഡ് ഉയർത്തുന്നു; നാല് വിക്കറ്റുകൾ വീണു

ബ്രിസ്‌ബേൻ ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. നിലവിൽ 4ന് 154 റൺസ് എന്ന നിലയിലാണ് ആതിഥേയർ. ാേസീസിന് 187 റൺസിന്റെ ലീഡുണ്ട് നിലവിൽ 32 റൺസുമായി സ്മിത്തും നാല് റൺസുമായി കാമറോൺ ഗ്രീനുമാണ് ക്രീസിൽ. മികച്ച രീതിയിൽ തുടങ്ങിയ ഓസീസിന് 89ൽ വെച്ചാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. മാർകസ് ഹാരിസ് 38 റൺസെടുത്ത് പുറത്തായി. തൊട്ടുപിന്നാലെ 488 റൺസെടുത്ത വാർണറും വീണു ലാബുഷെയ്ൻ 25 റൺസിന് പുറത്തായി. മാത്യു വെയ്ഡ് സ്‌കോർ…

Read More

പുതിയ ഭാവത്തിൽ പഴശ്ശി പാര്‍ക്ക് അണിഞ്ഞൊരുങ്ങുന്നു

ജില്ലയിലെ ആദ്യത്തെ ഉദ്യാനമായ മാനന്തവാടിയിലെ പഴശ്ശി പാര്‍ക്ക്  പുതു മോടിയോടെ ഉദ്ഘാടനത്തിനൊരുങ്ങുന്നു.    ഏറെക്കാലമായി അടഞ്ഞു കിടന്ന പാര്‍ക്കില്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു കോടിയിലധികം ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികള്‍ നടത്തി സഞ്ചാരികള്‍ക്കായി തുറക്കുന്നത്. ഒ.ആര്‍.കേളു എം.എല്‍.എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നു 25 ലക്ഷം രൂപയും  പഴശ്ശി പാര്‍ക്കില്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ ചെലവഴിച്ചു. മാനന്തവാടി നഗരത്തില്‍ നിന്നും വിളിപ്പാടകലെയുള്ള പാര്‍ക്കില്‍ കുട്ടികളെയും മുതിര്‍ന്നവരെയും  വിനോദ സഞ്ചാരികളെയും ഒരു പോലെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് നവീകരണം നടന്നത്….

Read More

ട്രൈബൽ പ്രൊമോട്ടർമാരോടുള്ള രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണം: പി.കെ. ജയലക്ഷ്മി

മാനന്തവാടി: പട്ടികവർഗ്ഗ വികസന വകുപ്പിലെ എസ്.ടി. പ്രൊമോട്ടർമാരോടുള്ള സം സ്ഥാന സർക്കാരിൻ്റെ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്ന് മുൻ മന്ത്രിയും എ.ഐ. സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു.  കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ  മത്സരിക്കുന്നതിന് പ്രൊമോട്ടർ സ്ഥാനം രാജിവെച്ച ധാരാളം പേരുണ്ട്. അവരിൽ പലരും വിജയിച്ചു. ചിലർ പരാജയപ്പെട്ടു. പരാജയപ്പെട്ടവർ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അവസാനിക്കുമ്പോൾ തിരികെ ജോലിയിൽ പ്രവേശിക്കുന്നതാണ് രീതി. കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്തും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട്. അവർക്ക് രാഷ്ട്രീയം നോക്കാതെ  പുനർ നിയമനം…

Read More

വയനാടിന്റെ യശസുയര്‍ത്തിയവരെ പരിചയപ്പെടുത്തി രാഹുല്‍ഗാന്ധിയുടെ ‍കലണ്ടർ

കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മികവും കഴിവും തെളിയിച്ച് പ്രശസ്തി നേടിയവരെ പരിചയപ്പെടുത്തി രാഹുല്‍ഗാന്ധി എം പിയുടെ 2021 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറങ്ങി. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ കുറിച്ചുള്ള ചെറിയ ജീവിതരേഖകളാണ് കലണ്ടറിനെ വ്യത്യസ്തമാക്കുന്നത്. മാത്രമല്ല, വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രകൃതിഭംഗി പെയിംന്റിംഗായും കലണ്ടറിലുണ്ട്. ചെറുവയല്‍ നെല്‍പ്പാടം, പനമരത്തെ കൊറ്റില്ലം, ബാണാസുരസാഗര്‍ ഡാം, ചെമ്പ്രമല, മുത്തങ്ങ വന്യജീവിസങ്കേതം, ഫാന്റം, താമരശ്ശേരി ചുരം, പഴശിസ്മാരകം, കനോലി തേക്ക് മ്യൂസിയം, ചാലിയാര്‍പുഴ, വെള്ളരിമല, പാറ,…

Read More

സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് മന്ത്രി; നികുതിയിളവ് പരിശോധിക്കും

സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്‌സൈസ് മന്ത്രി. മദ്യവില വർധനവിന് പിന്നിൽ അഴിമതിയാണെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി പറഞ്ഞു. നികുതിയിളവ് നിർദേശം പരിഗണിക്കും മറ്റ് സംസ്ഥാനങ്ങളേക്കാളും ഉയർന്ന മദ്യവില കേരളത്തിലാണ്. അസംസ്‌കൃത വസ്തുക്കളുടെ വില വർധനവാണ് മദ്യവില കൂട്ടാൻ കാരണം. നികുതി കുറച്ചുകൊണ്ട് മദ്യവില നിയന്ത്രിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു സംസ്ഥാനത്ത് മദ്യവില ഉയർത്താൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഈ വർഷം അടിസ്ഥാനവിലയിൽ ഏഴ് ശതമാനം വർധനവാണ് അനുവദിച്ചത്. ബിയറിനും വൈനിനും വില കൂടില്ല.

Read More