മകരവിളക്ക് തീർത്ഥാടനം ; ശബരിമല ക്ഷേത്രനട 20 ന് അടയ്ക്കും
മകരവിളക്ക് തീർത്ഥാടനത്തിന് നാളെ ( 19.01.21 ) രാത്രി മാളികപ്പുറത്ത് നടക്കുന്ന ഗുരുസിയോടെ സമാപനമാകും. നാളെ രാത്രി 8.30 ന് അത്താഴപൂജ. 8.50 മണിക്ക് ഹരിവരാസന സങ്കീർത്തനം പാടി 9 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.ശേഷം മാളികപ്പുറത്ത് ഗുരുസി.അയ്യപ്പഭക്തർക്ക് നാളെ കൂടി മാത്രമെ ദർശനത്തിനുള്ള അനുമതി ഉള്ളൂ.20ന് രാവിലെ 5 മണിക്ക് നട തുറക്കും. തുടർന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും. 5.15 ന് ഗണപതി ഹോമം.ശേഷം 6 മണിയോടെ തിരുവാഭരണ പേടകങ്ങൾ വഹിച്ച് പേടകവാഹകർ പതിനെട്ടാംപടിയിലൂടെ…
