Headlines

Webdesk

ഗുജറാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്കിടയിലേയ്ക്ക് ട്രക്ക് പാഞ്ഞുകയറി 15 മരണം; ആറുപേര്‍ക്ക് പരിക്ക്

അഹമ്മദാബാദ്: സൂറത്തില്‍ അന്തര്‍സംസ്ഥാന തൊഴിലാളികളുടെ ശരീരത്തേയ്ക്ക് ട്രക്ക് പാഞ്ഞുകയറി 15 പേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്തില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കൊസാംബ ഗ്രാമത്തിലാണ് സംഭവം. റോഡരികില്‍ കിടന്നുറങ്ങിയവരുടെ ദേഹത്തേയ്ക്കാണ് ട്രക്ക് പാഞ്ഞ് കയറിയത്. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. 12 പേര്‍ സംഭവസ്ഥലത്തും മൂന്നുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവര്‍ ചികില്‍സയിലാണ്. മരണപ്പെട്ടവരെല്ലാം രാജസ്ഥാനിലെ ബന്‍സ്വാഡയില്‍നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. കരിമ്പ് കയറ്റിയ ട്രാക്ടറില്‍ ട്രക്ക് ഇടിച്ചു. തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും…

Read More

ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പോലീസ്

കൊല്ലം: കൊല്ലം കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങി പോലീസ്. സംശയിക്കപ്പെടുന്ന പ്രദേശവാസികളായ എട്ട് പേരുടെ ഡിഎന്‍എ പരിശോധന ഉടന്‍ നടത്തും. മൊബൈല്‍ ഫോണ്‍ ടവര്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഈമാസം അഞ്ചിനാണ് കൊല്ലം കല്ലുവാതുക്കലില്‍ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തില്‍ നിന്ന് രണ്ടുദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാതെ ആയിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്. രാത്രി മുഴുവന്‍ തണുപ്പേറ്റ്…

Read More

ഗില്ലിന് 9 റൺസ് അകലെ സെഞ്ച്വറി നഷ്ടം; ഇന്ത്യക്ക് വിജയലക്ഷ്യം 190 റൺസ് അകലെ

ബ്രിസ്‌ബേൻ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അഞ്ചാം ദിനമായ ഇന്ന് ബാറ്റിംഗ് തുടരുന്ന ഇന്ത്യ നിലവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എന്ന നിലയിലാണ്. മികച്ച രീതിയിൽ കളിച്ചുവന്ന ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടത് ഇന്ത്യക്ക് തിരിച്ചടിയായി 91 റൺസിനാണ് ഗിൽ പുറത്തായത്. എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 146 പന്തിലാണ് ഗിൽ 91 റൺസ് എടുത്തത്. സ്‌കോറിംഗ് ഉയർത്തുന്നതിനിടെ ലിയോണിന്റെ പന്തിൽ സ്മിത്തിന് ക്യാച്ച് നൽകിയാണ് ഗിൽ പുറത്തുപോയത് നിലവിൽ 26 റൺസുമായി പൂജാരയും…

Read More

അഭയ കേസ്: തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതി വിധിയെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരട്ട ജീവപര്യന്തം ശിക്ഷയാണ് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചത്. കേസിന്റെ വിചാരണ അടക്കമുള്ള നടപടികൾ നീതിപൂർവമായിരുന്നില്ലെന്ന് പ്രതി ആരോപിക്കുന്നു. 49ാം സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴിയടക്കം അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്. ഈ മൊഴി വിശ്വസനീയമല്ലെന്നും ഹർജിയിൽ തോമസ് എം കോട്ടൂർ പറഞ്ഞു ഡിസംബർ 23നാണ് അഭയ കേസിൽ വിധി പറഞ്ഞത്. തോമസ് എം കോട്ടൂരിന്…

Read More

കർഷക സമര ഐക്യദാർഢ്യ ജനകീയ സദസ്സ് സംഘടിപ്പിച്ചു

അമ്പലവയൽ: കെ എസ് ടി എ വയനാട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കർഷകസമരം – ഐക്യദാർഡ്യം ജനകീയ സദസ്സ് സംഘടിപ്പിച്ചു. സ്വാഗത സംഘം ചെയർമാനും അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. കെ എസ് കെ ടി യു ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എൻ എ വിജയകുമാർ, എ രാജൻ, അബ്ദുൾ ഗഫൂർ, ടി…

Read More

കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക: കേരള പ്രവാസി സംഘം

കൽപറ്റ: കർഷകവിരുദ്ധവും കോർപറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതുമായ നിയമങ്ങൾ പിൻവലിക്കണമെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റയിലെ സമരപന്തലിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ ടി അലി, ജില്ലാ സെക്രട്ടറി കെ കെ നാണു എന്നിവർ സംഘടനക്ക് വേണ്ടി അഭിസംബോധന ചെയ്ത് സംസാരിച്ചു. ജില്ലാ നേതാക്കളായ മുഹമ്മദ് സുനിത്ത്, അയൂബ് കടൽമാട്, മുഹമ്മദ് പഞ്ചാര,…

Read More

ഇന്ധനവില ഇന്നും കൂട്ടി; ഡീസൽ വില സർവകാല റെക്കോർഡിൽ

ഇന്ധനവില ഇന്നും വർധിപ്പിച്ചു. ഈ മാസം ഇത് നാലാം തവണയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നത്. സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോർഡിൽ എത്തി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് നാല് തവണയായി വർധിച്ചത്. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും വർധിച്ചു കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 83.35 രൂപയും ഡീസൽ വില 79.50 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 87.28 രൂപയും…

Read More

കോൺഗ്രസിൽ ഇരട്ട പദവിയുള്ള മൂന്ന് ഡിസിസി പ്രസിഡന്റുമാരെ മാത്രം മാറ്റും

കോൺഗ്രസിൽ ഇരട്ട പദവി വഹിക്കന്ന മൂന്ന് ഡിസിസി പ്രസിഡന്റുമാരെ മാത്രം മാറ്റാൻ തീരുമാനം. പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ, എറണാകുളം ഡിസിസി പ്രസിഡന്റ് ടിജെ വിനോദ്, വയനാട് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണൻ എന്നിവരെയാണ് മാറ്റുന്നത്. ശ്രീകണ്ഠൻ എംപിയും മറ്റ് രണ്ട് പേർ എംഎൽഎമാരുമാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന ആവശ്യമുയർന്നെങ്കിലും ഉടൻ വേണ്ടെന്ന് ഹൈക്കമാൻഡ് നിർദേശിക്കുകയായിരുന്നു. വൈകാതെ ഡിസിസി പുനഃസംഘടിപ്പി്കകും. തുടർ ചർച്ചകൾക്കായി മുല്ലപ്പള്ളി രാമചന്ദ്രൻ…

Read More

ലക്ഷ്യത്തിലേക്ക് 245 റൺസ് കൂടി; ഇന്ത്യക്ക് രോഹിത് ശർമയെ നഷ്ടപ്പെട്ടു

ബ്രിസ്‌ബെൻ ടെസ്റ്റിൽ ഓസീസ് ഉയർത്തിയ 328 റൺസ് വിജയലക്ഷ്യത്തിനെതിരെ ഇന്ത്യ ബാറ്റിംഗ് തുടരുന്നു. അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമയെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത് രോഹിത് ഏഴ് റൺസിന് വീണു. 64 റൺസുമായി ശുഭ്മാൻ ഗില്ലും 8 റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. 62 ഓവറാണ് അഞ്ചാം ദിനം ഇനി ശേഷിക്കുന്നത്. ഇന്ത്യ വിജയലക്ഷ്യത്തിന് 245 റൺസ് പിന്നിലാണ്. ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ സ്‌കോറിംഗ് വേഗത…

Read More

കെവി വിജയദാസിന് അന്ത്യാഭിവാദ്യം നൽകി നാട്; സംസ്‌കാരം രാവിലെ 11 മണിക്ക്

ഇന്നലെ അന്തരിച്ച കോങ്ങാട് എംഎൽഎ കെ വി വിജയദാസിന് അന്ത്യാഭിവാദ്യം നൽകി നാട്. മൃതദേഹം പാലക്കാട് എലപ്പുള്ളിയിലെ വീട്ടിൽ എത്തിച്ചു. വീട്ടിൽ നിന്നും എലപ്പുള്ളി ഗവ. സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും. 9 മണിയോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിക്കാൻ ഇവിടെ എത്തും. തുടർന്ന് 11 മണിക്ക് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും രണ്ട് തവണ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎയാണ് വിജയദാസ്. നിയമസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനം…

Read More