കൊവിഡ്: ശ്രീചിത്ര ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു

 

കോവിഡ് ബാധയെ തുടർന്ന് ശ്രീചിത്രാ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയാ വിഭാഗം അടച്ചിട്ടു. ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച ഏഴ് രോഗികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചത്.

അടിയന്തിര ശസ്ത്രക്രിയകൾ മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.