കാസർകോട് ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്. ജില്ലയ്ക്കുള്ളിൽ സഞ്ചരിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് നിർദേശം. കേരളത്തിൽ മറ്റെവിടെയും ഇതേ രീതിയിലുള്ള നിർദേശമില്ല. വ്യാപക പ്രതിഷേധമാണ് കലക്ടറുടെ നിർദേശത്തിനെതിരെ ജില്ലയ്ക്കുള്ളിൽ ഉയരുന്നത്.