കൊവിഡ് വ്യാപനം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിർണായക യോഗം ചേരുന്നു

 

രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർണായക യോഗം വിളിച്ചു ചേർത്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയ്ക്കാണ് യോഗം ചേർന്നത്. കൊവിഡ് സാഹചര്യം വിലയിരുത്താനും തുടർ നടപടികൾ ആലോചിക്കാനുമാണ് യോഗം വിളിച്ചത്.

രാജ്യത്ത് കഴിഞ്ഞ 5 ദിവസമായി രണ്ട് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് 2.73 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.