കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്നാണ് പൊതുനിലപാട്. എന്നിരുന്നാലും കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം തന്നെ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കേരളം ഇപ്പോള്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. കോവിഡ് പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിക്കുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പില്‍ പറയുന്നു.