ഏപ്രില്‍ 30 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചതായി പ്ബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. അഭിമുഖവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവെയ്ക്കും. പുതുക്കിയ തിയതികള്‍ പീന്നീട് അറിയിക്കും