കത്വ ഫണ്ട് തിരിമറി: യൂത്ത് ലീഗ് നേതാവ് സുബൈറിന് ഇ ഡിയുടെ നോട്ടീസ്

 

കത്വ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവ് സി കെ സുബൈറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് നോട്ടീസ്. ഇ ഡി കൊച്ചി യൂനിറ്റാണ് സുബൈറിന് നോട്ടീസ് അയച്ചത്.

തെരഞ്ഞെടുപ്പ് കാരണം അസൗകര്യം അറിയിച്ചപ്പോൾ ഈ മാസം 22ന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. ഉന്നാവോ ഫണ്ട് തിരിമറി, കത്വ ഫണ്ട് തിരിമറി തുടങ്ങിയ ആരോപണങ്ങൾ യൂത്ത് ലീഗ് നേതാക്കൾക്കുണ്ട്. എന്നാൽ ഇതിലേതിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് അറിയില്ലെന്ന് സുബൈർ പറഞ്ഞു