മന്ത്രി ജി സുധാകരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിലും തുടർന്നുള്ള വിവാദങ്ങളിലും പ്രതികരണങ്ങൾ ഒഴിവാക്കാൻ ജില്ലാ നേതാക്കൾക്ക് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. മന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയത് വിഭാഗീയ നീക്കങ്ങളുടെ ഭാഗമാണെന്ന വിലയിരുത്തലാണ് പാർട്ടി നേതൃത്വത്തിന്
ജില്ലാ നേതൃത്വം ഇടപെട്ട് അനുനയ നീക്കങ്ങൾ നടത്തിയിട്ടും എസ് എഫ് ഐ മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായ പരാതിക്കാരി പിൻമാറിയിരുന്നില്ല. ഇത് വിഭാഗീയതയുടെ ഭാഗമാണെന്ന് പാർട്ടി നേതൃത്വം വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ പാർട്ടിയിൽ ചേരിപ്പോര് രൂക്ഷമാകാതിരിക്കാനാണ് സംസ്ഥാ നേതൃത്വം നേരിട്ട് ഇടപെടുന്നത്.
- പരാതി പിൻവലിക്കാനുള്ള ശ്രമങ്ങൾ ജില്ലാ നേതൃത്വം തുടരുന്നുണ്ട്. എന്നാൽ പോലീസ് കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന നിലപാടാണ് പരാതിക്കാരിക്കുള്ളത്.