രാജ്യത്ത് കൊവിഡ് അതിരൂക്ഷാവസ്ഥയിലേക്ക്. തുടർച്ചയായ നാലാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്
1501 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,77,150 ആയി ഉയർന്നു. ഇതുവരെ 1,47,88,109 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്.
രോഗമുക്തി നേടിയവരുടെ എണ്ണം 1,28,09,643 ആയി. 18,01,316 പേരാണ് ഇപ്പോഴും ചികിത്സയിൽ തുടരുന്നത്.