രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,093 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായവരുടെ ആകെ എണ്ണം 85,53,657 ആയി ഉയർന്നു.
490 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,26,611 ആയി. 48,405 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. ഇതുവരെ 79,17,373 പേർ രോഗമുക്തി നേടിയിട്ടുണ്ട്
5,09,673 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ 2992 പേരുടെ കുറവ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.