24 മണിക്കൂറിനിടെ 48,648 പേർക്ക് കൂടി കൊവിഡ്; ഒരു ദിവസത്തിനിടെ 563 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 80,88,851 ആയി ഉയർന്നു.

 

563 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. ആകെ മരണം 1,21,090 ആയി. നിലവിൽ 5,94,386 പേരാണ് ചികിത്സയിൽ കഴിയുന്നത്. 57,386 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. ഇതിനോടകം 73,73,375 പേരാണ് രോഗമുക്തി നേടിയത്.

ഒക്ടോബർ 29 വരെ 10.77 കോടി സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. 11.64 ലക്ഷം സാമ്പിളുകൾ കഴിഞ്ഞ ദിവസം മാത്രം പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.65 ശതമാനം വർധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 7.54 ശതമാനമായി കുറഞ്ഞു