രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,310 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 82.67 ലക്ഷം കവിഞ്ഞു. ദിവസങ്ങൾക്ക് ശേഷമാണ് കൊവിഡ് പ്രതിദിന വർധനവ് നാൽപതിനായിരത്തിൽ താഴെ വീണ്ടുമെത്തുന്നത്.
490 പേർ ഒരു ദിവസത്തിനിടെ മരിച്ചു. 82,67,623 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. 5,41,405 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 1,23,097 പേരാണ് ഇതിനോടകം മരിച്ചത്.