മംഗലാപുരത്ത് ബോട്ട് കപ്പലിലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഒമ്പത് പേരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് പേരുടെ മൃതദേഹം അപകടമുണ്ടായ അന്ന് തന്നെ കണ്ടെത്തിയിരുന്നു.
നാവികസേനാ ഹെലികോപ്റ്ററിൽ നടത്തിയ തെരച്ചിലിലാണ് മൂന്ന് മൃതദേഹം ഇന്ന് കണ്ടെത്തിയത്. ഇനി ആറ് പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. ഏപ്രിൽ 11ന് രാത്രി ബേപ്പൂരിൽ നിന്ന് പോയ ബോട്ടാണ് കപ്പലിൽ ഇടിച്ചത്. 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്.