Headlines

Webdesk

ഗര്‍ഭാവസ്ഥയില്‍ ഓരോ സ്ത്രീക്കും വേണ്ടത് ഈ പോഷകങ്ങള്‍

  ഓരോ വ്യക്തിക്കും ആരോഗ്യത്തോടെയിരിക്കാന്‍ സമീകൃതാഹാരം അത്യാവശ്യമാണ്. സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്ക് ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണിത്. സാധാരണയായി, ആളുകള്‍ കരുതുന്നത് ഗര്‍ഭിണിയായ സ്ത്രീ രണ്ടുപേരുടെ ഭക്ഷണം കഴിക്കേണ്ടതുണ്ടെന്നാണ്. ശാസ്ത്രീയ വസ്തുതകളില്‍പ്രകാരം ഗര്‍ഭിണികള്‍ക്ക് ഗര്‍ഭിണിയല്ലാത്ത സ്ത്രീയെക്കാള്‍ 300 കിലോ കലോറി ആവശ്യമാണ്. അവരുടെ ഭക്ഷണത്തില്‍ പ്രോട്ടീന്‍ (65 ഗ്രാം), ഇരുമ്പ് (27 മി.ഗ്രാം/ പ്രതിദിനം), ഫോളേറ്റ്, കാല്‍സ്യം, അയോഡിന്‍, സിങ്ക്, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി 6 തുടങ്ങി നിരവധി പോഷകങ്ങളും അടങ്ങിയിരിക്കണം. ആരോഗ്യമുള്ള…

Read More

കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ രാജ്യം സുസജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

  കൊവിഡ് രണ്ടാം തരംഗത്തെ നേരിടാൻ രാജ്യം സുസജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. കേസുകളുടെ എണ്ണം കൂടുന്നതാണ് ഏക വെല്ലുവിളിയെന്നും കേന്ദ്ര ആരോഗ്യമന്ത്രി പരഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. യുപി, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ഡൽഹിയിൽ വാരന്ത്യ കർഫ്യു പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിലും നിയന്ത്രണം തുടരും.

Read More

ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളും ഹൈക്കോടതി റദ്ദാക്കി

  സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ചിന്റെ രണ്ട് കേസുകളും ഹൈക്കോടതി റദ്ദാക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുകൾ പറയാൻ ഇഡി ഉദ്യോഗസ്ഥർ പ്രതികളെ നിർബന്ധിച്ചതിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത് പക്ഷേ ഇ ഡിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസുകൾ റദ്ദാക്കിയത്. കേസിലെ തുടർ നടപടികളും റദ്ദാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേര് പറയാൻ പ്രതികളുടെ മേൽ ഇ ഡി സമ്മർദം ചെലുത്തിയത് പ്രത്യേക കോടതി പരിശോധിക്കട്ടെയെന്നും ഹൈക്കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് ശേഖരിച്ച മൊഴിയടക്കം എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ്…

Read More

വള്ളികുന്നത് അഭിമന്യു വധം: മുഖ്യപ്രതിയായ ആർ എസ് എസുകാരൻ സജയ് ജിത്ത് കീഴടങ്ങി

  ആലപ്പുഴ വള്ളികുന്നത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ആർ എസ് എസുകാരൻ സജയ് ജിത്ത് കീഴടങ്ങി. എറണാകുളം പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെത്തിയാണ് ആർ എസ് എസുകാരൻ കീഴടങ്ങിയത്. ഇയാളടക്കം അഞ്ച് ആർ എസ് എസുകാർ കേസിലെ പ്രതികളെന്നാമ് സൂചന പ്രതിയെ ചോദ്യം ചെയ്താലെ കൊലക്ക് പിന്നിലെ കാരമം വ്യക്തമാകു. കൂടാതെ അഭിമന്യു കൊല്ലപ്പെടുമ്പോൾ ഒപ്പമുണ്ടായിരുന്ന കാശി, ആദർശ് എന്നിവരുടെ മൊഴികളും പോലീസ് ഇന്ന് രേഖപ്പെടുത്തും.

Read More

കൊല്ലം കുരീപ്പുഴയില്‍ കന്യാസ്ത്രീയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  കൊല്ലം കുരീപ്പുഴയില്‍ കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിന്റെ(42) മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. രാവിലെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മേബിള്‍ ജോസഫിന്റേതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നും ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്നും ജീവിതം അവസാനിക്കുകയാണെന്ന് കുറിപ്പില്‍ പറയുന്നു. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ആരുടെയും പ്രേരണയില്ലെന്നും കുറിപ്പിലുണ്ട്. ഒരു മാസം മുമ്പ് മാത്രമാണ് മേബിള്‍ ഈ കോണ്‍വെന്റിലെത്തിയത്.

Read More

24 മണിക്കൂറിനിടെ 2,17,353 പേർക്ക് കൊവിഡ്; 1185 പേർ കൂടി മരിച്ചു

  രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് പ്രതിദിന വർധന രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,353 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആയിരത്തിലധികം പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു 1185 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,42,91,917 ആയി ഉയർന്നു. 1,74,308 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത് ഇന്നലെ 1,18,302 പേർ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 15,69,743 പേരാണ് ചികിത്സയിൽ കഴിയുന്നത്….

Read More

അനധികൃത സ്വത്ത് സമ്പാദനം: കെ എം ഷാജി വിജിലൻസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി

  അനധികൃത സ്വത്ത് സമ്പാദന കേസിൽ ചോദ്യം ചെയ്യലിനായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി. രാവിലെ പത്ത് മണിയോടെ കോഴിക്കോട് തൊണ്ടയാടുള്ള വിജിലൻസ് ഓഫീസിലാണ് ഹാജരായത്. ഷാജിയുടെ വീട്ടിൽ നിന്ന് 47.35 ലക്ഷം രൂപ പിടിച്ചെടുത്തത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം പ്രത്യേക വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു പിടിച്ചെടുത്തതിൽ അനധികൃത സമ്പാദ്യമാണെന്ന് പറയാൻ മാത്രമുള്ള അളവില്ലാത്തതിനാൽ 500 ഗ്രാം സ്വർണവും വിദേശ കറൻസികളും ഷാജിക്ക് തിരികെ നൽകിയിരുന്നു. അതേസമയം ഭൂമിയിടപാട് സംബന്ധിച്ചും…

Read More

കോഴികളെ കൂട്ടില്‍ കയറ്റാന്‍ ഓടിയ ഏഴ് വയസ്സുകാരന്‍ സ്ലാബില്‍ നെഞ്ചടിച്ച് വീണ് മരിച്ചു

കൊച്ചി: കോഴികളെ കൂട്ടില്‍ കയറ്റാന്‍ ഓടിയ ഏഴ് വയസ്സുകാരന്‍ കോണ്‍ക്രീറ്റ് സ്ലാബില്‍ നെഞ്ചടിച്ചു വീണുമരിച്ചു. എഴുപുന്ന സ്വദേശികളായ സന്തോഷ്, ധന്യ ദമ്ബതികളുടെ മകന്‍ സച്ചിന്‍ കുര്യനാണു മരിച്ചത്. വീട്ടുവളപ്പിലെ കോഴിക്കൂട്ടിലേക്കു കോഴികളെ കയറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് കുട്ടി സമീപത്തു കിടന്ന കോണ്‍ക്രീറ്റ് സ്ലാബില്‍ നെഞ്ചടിച്ചു വീണത്. ഓട്ടത്തിനിടയില്‍ കാല്‍ തെന്നി സ്ലാബില്‍ ഇടിച്ചു വീഴുകയായിരുന്നു. കുട്ടിയെ തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. എഴുപുന്ന തെക്ക് സെന്റ് ആന്റണീസ് ഗവ എല്‍പി സ്കൂളിലെ…

Read More

സിബിഐ മുൻ ഡയറക്ടർ രഞ്ജിത്ത് സിൻഹ അന്തരിച്ചു

  സിബിഐ മുൻ ഡയറക്ടർ രഞ്ജിത് സിൻഹ അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് രാവിലെ ഡൽഹിയിലായിരുന്നു അന്ത്യം. കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന് മുതിർന്ന അധികൃതർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. 1974 ബാച്ചിലെ ഇന്ത്യൻ പൊലീസ് സർവിസ് (ഐ.പി.എസ്) ഓഫീസറാണ് രഞ്ജിത് സിൻഹ. ഐടിബിപി ഡയറക്ടർ ജനറൽ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം പാറശ്ശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

  പാറശാലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുഴിഞ്ഞിവിള സ്വദേശി ബീനയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി പാറശാല പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സ്വകാര്യ ബാങ്കില്‍നിന്നും വീടു പണിക്കായി ലോണെടുത്ത പൈസയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. മര്‍ദനം ആരംഭിച്ചതോടെ പുറത്തേക്കോടിയ ബീനയെ പുറകെ എത്തി മുറ്റത്തു വെച്ച് വെട്ടുകയായിരുന്നു.

Read More