കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ രാജ്യം സുസജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

 

കൊവിഡ് രണ്ടാം തരംഗത്തെ നേരിടാൻ രാജ്യം സുസജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. കേസുകളുടെ എണ്ണം കൂടുന്നതാണ് ഏക വെല്ലുവിളിയെന്നും കേന്ദ്ര ആരോഗ്യമന്ത്രി പരഞ്ഞു.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. യുപി, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ഡൽഹിയിൽ വാരന്ത്യ കർഫ്യു പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിലും നിയന്ത്രണം തുടരും.