ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളും ഹൈക്കോടതി റദ്ദാക്കി

 

സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ചിന്റെ രണ്ട് കേസുകളും ഹൈക്കോടതി റദ്ദാക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുകൾ പറയാൻ ഇഡി ഉദ്യോഗസ്ഥർ പ്രതികളെ നിർബന്ധിച്ചതിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്

പക്ഷേ ഇ ഡിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസുകൾ റദ്ദാക്കിയത്. കേസിലെ തുടർ നടപടികളും റദ്ദാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പേര് പറയാൻ പ്രതികളുടെ മേൽ ഇ ഡി സമ്മർദം ചെലുത്തിയത് പ്രത്യേക കോടതി പരിശോധിക്കട്ടെയെന്നും ഹൈക്കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് ശേഖരിച്ച മൊഴിയടക്കം എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കാനും കോടതി നിർദേശിച്ചു.