തന്റെ മണ്ഡലത്തിൽ 47 പെൺകുട്ടികൾ ലൗ ജിഹാദിന് ഇരയായി; കടുത്ത പരാമർശങ്ങളുമായി പിസി ജോർജ്
ലൗ ജിഹാദ് ആരോപണത്തിൽ കൂടുതൽ കടുത്ത പരാമർശങ്ങളുമായി പി സി ജോർജ്. തന്റെ മണ്ഡലത്തിൽ മാത്രം 47 പെൺകുട്ടികൾ ലൗ ജിഹാദിന് ഇരയായിട്ടുണ്ടെന്ന് പി സി ജോർജ് അവകാശപ്പെടുന്നു. മാതൃഭൂമിയോടാണ് പി സി ജോർജിന്റെ പ്രതികരണം ഈരാറ്റുപേട്ടയിൽ മാത്രം കണക്കു നോക്കിയപ്പോൾ മനസ്സിലായതാണ് ഇക്കാര്യം. ഇതിൽ 12 പേർ ഹിന്ദു പെൺകുട്ടികളാണ്. ബാക്കി 35 പേർ ക്രിസ്ത്യൻ സമുദായത്തിലെ പെൺകുട്ടികളാണ്. ഒന്നര മാസം മുമ്പ് തിക്കോയിൽ നിന്ന് ഒരു പെൺകുട്ടി പോയി. പ്രാർഥിച്ചു കൊണ്ടിരുന്ന കൊന്തയുമായാണ്…
