Headlines

Webdesk

ഡൽഹിയിൽ ഒരു മാസത്തിനുള്ളിൽ 44 ഓക്‌സിജൻ പ്ലാന്റുകൾ നിർമിക്കുമെന്ന് കെജ്രിവാൾ

  ഡൽഹിയിൽ അടുത്ത ഒരു മാസത്തിനുള്ളിൽ 44 ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കൊവിഡിന്റെ രണ്ടാംതരംഗത്തിൽ ഡൽഹിയിൽ മെഡിക്കൽ ഓക്‌സിജന്റെ ക്ഷാമം രൂക്ഷമായിരുന്നു. നിരവധി പേരാണ് ഓക്‌സിജൻ ലഭിക്കാതെ മരിച്ചത്. ഇതിന് പിന്നാലെയാണ് അടിയന്തരമായി ഓക്‌സിജൻ പ്ലാന്റുകൾ നിർമിക്കാൻ തീരുമാനിച്ചത് ഡൽഹിയിൽ ഓക്‌സിജൻ ടാങ്കറുകളുടെ ദൗർലഭ്യമുണ്ട്. ബാങ്കോക്കിൽ നിന്ന് 18 ഓക്‌സിജൻ ടാങ്കറുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്. എട്ട് ഓക്‌സിജൻ പ്ലാന്റുകൾ കേന്ദ്രസർക്കാർ നിർമിക്കും. 36 പ്ലാന്റുകൾ ഡൽഹി സർക്കാരും നിർമിക്കും. 15 എണ്ണം തദ്ദേശീയമായി…

Read More

മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വധം: ഒരാൾ കൂടി പിടിയിൽ

  പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലായി. സിപിഎം പ്രവർത്തകൻ പ്രശോഭാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട് ഇന്ന് രാവിലെ കേസിലെ പത്താംപ്രതി ജാബിറിന്റെ വീട് തീയിട്ട് നശിപ്പിച്ചിരുന്നു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കുകളും അഗ്നിക്കിരയാക്കി. മുസ്ലിം ലീഗുകാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അഭ്യൂഹം

Read More

സോളാർ കേസ്: സരിത നായർക്ക് ആറ് വർഷം കഠിന തടവ്

  സോളാർ തട്ടിപ്പ് കേസിൽ സരിത നായർക്ക് ആറ് വർഷം കഠിന തടവ്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 30,000 രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. കേസിൽ മൂന്നാം പ്രതി മണി മോനെ കോടതി വെറുതെവിട്ടു കോഴിക്കോടുള്ള വ്യവസായി അബ്ദുൽ മജീദിൽ നിന്നും 42 ലക്ഷം രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തുവെന്നായിരുന്നു കേസ്. സോളാർ തട്ടിപ്പ് പരമ്പരയിലെ ആദ്യം രജിസ്റ്റർ ചെയ്ത കേസാണിത്.

Read More

കേരളാ കോൺഗ്രസ് ചെയർമാനായി പി ജെ ജോസഫിനെ തെരഞ്ഞെടുത്തു

  കേരള കോൺഗ്രസ് ചെയർമാനായി പി. ജെ ജോസഫിനെ തെരഞ്ഞെടുത്തു. തൊടുപുഴയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. വർക്കിംഗ് ചെയർമാനായി പി. സി തോമസിനെയും എക്സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫിനെയും ചീഫ് കോർഡിനേറ്ററായി ടി. യു കുരുവിളെയും തെരഞ്ഞെടുത്തു. ഫ്രാൻസിസ് ജോർജ്ജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർക്ക് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനമാണ് നൽകിയത്. യോഗത്തിൽ ഫ്രാൻസിസ് ജോർജ് പങ്കെടുത്തില്ല. ഫ്രാൻസിസ് ജോർജിന് അതൃപ്തിയുണ്ടെങ്കിൽ സംസാരിച്ച് തീർക്കുമെന്ന് പി. ജെ ജോസഫ് പറഞ്ഞു.

Read More

വോട്ടെണ്ണൽ ദിനത്തിൽ ലോക്ക് ഡൗൺ വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

  വോട്ടെണ്ണൽ ദിനമായ മെയ് 2ന് കേരളത്തിൽ ലോക്ക് ഡൗൺ വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. സർക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നടപടി പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ തള്ളിയത്. കൊവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായി തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് ലോക്ക് ഡൗൺ എന്ന ആവശ്യം ഹർജിക്കാർ ഉന്നയിച്ചത്. മെയ് 2ലെ ആഹ്ലാദ പ്രകടനങ്ങൾ തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും നിലപാട് വിശദീകരിച്ചതോടെ ഹർജികൾ തള്ളുകയായിരുന്നു വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൽ ഒഴിവാക്കുമെന്നും വോട്ടെണ്ണൽ…

Read More

എന്തടിസ്ഥാനത്തിലാണ് വാക്‌സിൻ വില നിശ്ചയിച്ചത്; കേന്ദ്രത്തോട് ചോദ്യവുമായി സുപ്രീം കോടതി

  കൊവിഡ് വാക്‌സിന്റെ രാജ്യത്തെ വില നിശ്ചയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും അതിന്റെ യുക്തി എന്താണെന്നും സുപ്രീം കോടതി. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നരേന്ദ്രമോദി സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ വിവിധ വാക്‌സിൻ നിർമാതാക്കൾ വ്യത്യസ്ത വില ഈടാക്കുകയാണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എൽ നാഗേശ്വര റാവു, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ വില നിയന്ത്രണത്തിനായി പേറ്റന്റ് ആക്ട് നടപ്പിലാക്കണമെന്നും കോടതി പറഞ്ഞു വാക്‌സിൻ ലഭ്യത ഉറപ്പാക്കാൻ…

Read More

വളാഞ്ചേരി കഞ്ഞിപ്പുരയിൽ കൊല്ലപ്പെട്ട സുബീറ ഫർഹത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

വളാഞ്ചേരി കഞ്ഞിപ്പുരയിൽ കൊല്ലപ്പെട്ട സുബീറ ഫർഹത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പോസ്റ്റുമോർട്ടം കഴിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ചോറ്റൂർ ജുമാമസ്ജിദിൽ ഖബറടക്കി. കഴിഞ്ഞ മാർച്ച് 10ന് വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് ഇറങ്ങിയ സുബീറ ഫർഹത്തിൻ്റെ ചേതനയറ്റ ശരീരമാണ്, ഇന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയത്. കാണാതായ സുബീറയുടെ മൃതദേഹം കണ്ടെത്തിയ ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കും ശാസ്ത്രീയ പരിശോധനകൾക്കുമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ശേഷം ഇന്നാണ് ബന്ധുക്കൾക്ക് മൃതദേഹം വിട്ട് നൽകിയത്. കഞ്ഞിപ്പുരയിലെ വീട്ടിലെത്തിച്ച സുബീറ ഫർഹത്തിന് പ്രാർഥനകളോടെ…

Read More

വയനാട്ടില്‍ ജനിതക മാറ്റം വന്ന വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തു

വയനാട്ടില്‍ ജനിതക മാറ്റം വന്ന വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തു.ബ്രിട്ടീഷ് ,ദക്ഷണാഫ്രിക്കന്‍ വകഭേദമാണ് വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ 50 ശതമാനത്തിനു മുകളിലാണ് യു.കെ.വകഭേദം വന്ന വൈറസ് സാന്നിധ്യം. വകഭേദം വന്ന വൈറസിന് വ്യാപനശേഷി വളരെ കൂടുതലാണെന്നാണ് കണ്ടെത്തല്‍.ഐ ജി ഐ ഡി ബി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍

Read More

കോവിഡ് ബാധിച്ച് മരിച്ചു

സുല്‍ത്താന്‍ ബത്തേരി കാഞ്ഞിരാണ്ടി ടെക്സ്‌റ്റൈല്‍സില്‍ മുന്‍കാല സെയില്‍സ്മാനായിരുന്ന പാട്ടവയല്‍ പന്തക്കല്‍ പി ജെ ജെയിംസ് (56) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് മരിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: മിനി ജെയിംസ്. മക്കള്‍: ആഷ്ന ജംയിസ്, ജോസ് പോള്‍. മരുമകന്‍: മനു.

Read More

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും അടച്ചു

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും അടച്ചു. ഒരാഴ്ചത്തേക്ക് ആണ് അടച്ചിടൽ. പൊലീസ് പരിശോധന ശക്തമാക്കി.    

Read More