Headlines

Webdesk

24 മണിക്കൂറിനിടെ 5.90 ലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 10 കോടി കടന്നു

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് രോഗബാധ ശമനമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,90,732 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 16,852 മരണവും രേഖപ്പെടുത്തി. വിവിധ രാജ്യങ്ങളിലായി ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10 കോടി കടന്നിരിക്കുകയാണ്. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വകഭേദം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതിനുശേഷം വൈറസ് ബാധിതരുടെ എണ്ണം അതിവേഗം കൂടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യം സ്ഥിരീകരിച്ച വൈറസിനേക്കാള്‍ 70 ഇരട്ടി വ്യാപനശേഷി പുതിയ വകഭേദത്തിനുണ്ടെന്നാണ് പഠനങ്ങളിലൂടെ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കിയെങ്കിലും രോഗവ്യാപനത്തിന് അറുതിയുണ്ടായിട്ടില്ല….

Read More

പുല്ലേപ്പടി കൊലപാതകം ആസൂത്രിതമെന്ന് പോലീസ്; പ്രതി പിടിയിൽ

കൊച്ചി പുല്ലേപ്പടിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. മാനശ്ശേരി സ്വദേശി ഡിനോയ് ആണ് പോലീസ് പിടിയിലായത്. ഇയാളുടെ സുഹൃത്തായ ജോബി ആണ് കൊല്ലപ്പെട്ടത്. കൊലപാതകം ആസൂത്രിതമെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ ഇരുവരും നന്നായി മദ്യപിച്ചു. മദ്യലഹരിയിൽ ജോബി റെയിൽവേ ട്രാക്കിൽ കയറി കടന്നു. ഈ സമയം ഡിനോയ് കയ്യിൽ കരുതിയ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. മൃതദേഹം തിരിച്ചറിയാതിരിക്കാനാണ് കത്തിച്ചത്. ഇതിനായി പെട്രോളും വാങ്ങിയിരുന്നു. മോഷണ മുതൽ പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഡിനോയിയുടെ…

Read More

ലൈഫ് സമാനതകളില്ലാത്ത പാർപ്പിട വികസന പദ്ധതി; രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണം അഭിമാനകരമെന്ന് മുഖ്യമന്ത്രി

ലൈഫ് മിഷൻ പദ്ധതിയിൽ രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണം അഭിമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാനതകളില്ലാത്ത പാർപിട വികസന പദ്ധതിയാണ് ലൈഫ്. എല്ലാവർക്കും അന്തസ്സോടെ ജീവിക്കാനുള്ള അവസരം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. സംസ്ഥാന സർക്കാർ ആരംഭിച്ച മിഷനുകളെല്ലാം വിജയകരമാണ്. ആർദ്രം പദ്ധതി വഴിയാണ് കൊവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞത്. ജനങ്ങൾക്കൊപ്പം നിന്ന് അവരെ കൈപിടിച്ചുയർത്തുകയാണ് സർക്കാർ ലക്ഷ്യം. പ്രത്യാശയോടെ സർക്കാരിനെ കാണുന്ന വലിയ ജനവിഭാഗമുണ്ട്. പാവപ്പെട്ടവർക്ക് കൈത്താങ്ങായി നിൽക്കുന്ന നിശ്ചയദാർഢ്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു സർക്കാരിന് ഒരുപാട് പരിമിതികളുണ്ട്. അതിനെ…

Read More

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഇഡി കുറ്റപത്രം ചോദ്യം ചെയ്ത് ശിവശങ്കർ സമർപ്പിച്ച ഹർജി പിൻവലിച്ചു

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം ചോദ്യം ചെയ്ത് എം ശിവശങ്കർ സമർപ്പിച്ച ഹർജി പിൻവലിച്ചു. കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ ഭാവിയിൽ ഹർജി നൽകുമെന്ന് ശിവശങ്കർ അറിയിച്ചു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും അഡീഷണൽ കുറ്റപത്രമുണ്ടാകുമെന്നും ഇഡി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കുറ്റപത്രം അപൂർണമാണെന്നും നിലനിൽക്കുന്നതല്ലെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നും ശിവശങ്കർ വാദിച്ചിരുന്നു.  

Read More

24 മണിക്കൂറിനിടെ 11,666 പേർക്ക് കൊവിഡ്, 123 മരണം; കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,666 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,07,01,193 ആയി ഉയർന്നു. പ്രതിദിന വർധനവിൽ അടുത്തിടെ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. 14,301 പേർ ഇന്നലെ കൊവിഡിൽ നിന്ന് രോഗമുക്തി നേടി. 1,03,73,606 പേർ ഇതിനോടകം രോഗമുക്തരായി. 123 പേർ കൂടി ഇന്നലെ മരിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,53,847 ആയി. അതേസമയം ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 23,55,979 ആയി ഉയർന്നു. രാജ്യത്ത്…

Read More

പാർലമെന്റ് മാർച്ചിൽ നിന്നും കർഷക സംഘടനകൾ പിൻമാറി; ജനുവരി 30ന് ഉപവാസവും ജനസഭയും

റിപബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ നടത്തിയ ട്രാക്ടർ റാലി അനിഷ്ട സംഭവങ്ങളിൽ കലാശിച്ചതോടെ നേരത്തെ പ്രഖ്യാപിച്ചിരുന്ന പാർലമെന്റ് മാർച്ചിൽ നിന്ന് കർഷക സംഘടനകൾ പിൻമാറി. ജനുവരി 26ന് നടന്ന ട്രാക്ടർ റാലിക്കിടെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 200 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു 22 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെങ്കോട്ടയിലടക്കം പൊതു സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. അക്രമത്തിൽ മൂന്നൂറോളം പോലീസുകാർക്ക് പരുക്കേറ്റതായും ഡൽഹി പോലീസ് പറയുന്നുണ്ട്. അക്രമത്തിന് ആഹ്വാനം ചെയ്ത 550 അക്കൗണ്ടുകളുടെ പ്രവർത്തനം…

Read More

മൂന്നാറിൽ മഞ്ഞുവീഴ്ച; താപനില മൈനസ് രണ്ടിലെത്തി

മൂന്നാറിൽ താപനില മൈനസ് രണ്ടിലെത്തി. സീസണിലെ ഏറ്റവും കുറഞ്ഞ താപനില ചൊവ്വാഴ്ച രേഖപ്പെടുത്തി. രണ്ടാഴ്ച മുമ്പ് ദേവികുളം, ലാക്കാട്, തെന്മല മേഖലകളിലും താപനില മൈനസ് രണ്ടിലെത്തിയിരുന്നു തോട്ടം മേഖലയിലും മറ്റും അതിശക്തമായ തണുപ്പാണ് അനുഭവപ്പെട്ടത്. താപനില പൂജ്യത്തിലും താഴ്ന്നതോടെ മഞ്ഞുവീഴ്ചയും രൂക്ഷമായി. മൂന്നാർ ടൗണിലും മറ്റും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിൽ മഞ്ഞു പുതഞ്ഞു കിടന്നു. ഇന്ധനം കട്ട പിടിച്ചതിനെ തുടർന്ന് മിക്ക വാഹനങ്ങളും സ്റ്റാർട്ടാകാനും കഴിയാത്ത സ്ഥിതിയലെത്തി.

Read More

നിലമ്പൂരിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം നിലമ്പൂരിൽ കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. പാണ്ടിക്കാടിന് സമീപം ഒറവംപുറത്ത് ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീറെന്ന 26കാരനാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം ഒറവംപുറം അങ്ങാടിയിൽ വെച്ച് ഇന്നലെ രണ്ട് കൂട്ടർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിനിടെ ബന്ധുവായ ഉമ്മറിനെ മറ്റൊരാൾ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സമീറിന് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ സമീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചു എന്നാൽ രാഷ്ട്രീയ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ലീഗ് അവകാശപ്പെടുന്നു. സംഭവത്തിന് പിന്നിൽ…

Read More

നിലമ്പൂരിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം നിലമ്പൂരിൽ കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. പാണ്ടിക്കാടിന് സമീപം ഒറവംപുറത്ത് ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീറെന്ന 26കാരനാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം ഒറവംപുറം അങ്ങാടിയിൽ വെച്ച് ഇന്നലെ രണ്ട് കൂട്ടർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിനിടെ ബന്ധുവായ ഉമ്മറിനെ മറ്റൊരാൾ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സമീറിന് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ സമീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചു എന്നാൽ രാഷ്ട്രീയ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ലീഗ് അവകാശപ്പെടുന്നു. സംഭവത്തിന് പിന്നിൽ…

Read More

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും; പരിശോധനകൾ വർധിപ്പിക്കാനും നിർദേശം

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി സർക്കാർ. പരിശോധനകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വർധിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. നിയന്ത്രണങ്ങളിൽ അയവ് വന്നതും ജാഗ്രത കുറഞ്ഞതുമാണ് രോഗവ്യാപനത്തിന് കാരണമായതെന്ന് ഉന്നതതല യോഗം വിലയിരുത്തി പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഇത് നിരീക്ഷിക്കുന്നതിനായി സെക്ടറൽ മജിസ്‌ട്രേറ്റുമാർക്കൊപ്പം പോലീസിനെ നിയോഗിക്കാനും തീരുമാനിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം പകുതിയായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിവാഹ ചടങ്ങുകളിൽ…

Read More