സിനിമാ തീയറ്ററുകളും, ബാറുകളും തത്കാലം അടച്ചിടും; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. സിനിമാ തീയറ്റർ, ഷോപ്പിംഗ് മാൾ, ജിംനേഷ്യം, ക്ലബ്, സ്‌പോർട്‌സ് കോംപ്ലക്‌സ്, നീന്തൽക്കുളം, വിനോദ പാർക്കുകൾ, വിദേശ മദ്യശാലകൾ, ബാറുകൾ എന്നിവയുടെ പ്രവർത്തനം തത്കാലം വേണ്ടെന്നുവെക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു എല്ലാവിധ ആൾക്കൂട്ടങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കുകയെന്നതാണ് രോഗവ്യാപനം തടയാനുള്ള മാർഗങ്ങളിൽ പ്രധാനം. അടച്ചിട്ട സ്ഥലങ്ങളിൽ രോഗവ്യാപനത്തിന് വലിയ സാധ്യതയുണ്ടെന്ന് മനസ്സിലാക്കണം. വിവാഹ ചടങ്ങുകൾക്ക് 75 പേരെയാണ് അനുവദിച്ചിരിക്കുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത്…
