വയനാട് ജില്ലയിൽ 500 പേർക്ക് കൂടി കോവിഡ്; 117 പേർക്ക് രോഗമുക്തി

വയനാട് ജില്ലയിൽ ഇന്ന് 500 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക അറിയിച്ചു. 117 പേർ രോഗമുക്തി നേടി. 492 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36906 ആയി. 29693 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 6567 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 6011 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ
അമ്പലവയൽ സ്വദേശികൾ 99 പേർ, കൽപ്പറ്റ, മാനന്തവാടി 33 പേർ വീതം, നെന്മേനി, മേപ്പാടി 32 പേർ വീതം, മീനങ്ങാടി 24 പേർ, ബത്തേരി 22 പേർ, പൂതാടി 20 പേർ, കണിയാമ്പറ്റ 19 പേർ, വെള്ളമുണ്ട 17 പേർ, മുട്ടിൽ 16 പേർ, തവിഞ്ഞാൽ 15 പേർ, നൂൽപ്പുഴ, പനമരം 13 പേർ വീതം, മൂപ്പൈനാട്, തിരുനെല്ലി 12 പേർ വീതം, എടവക, വൈത്തിരി 11 പേർ വീതം, മുള്ളൻകൊല്ലി 10 പേർ, തരിയോട്, പുൽപ്പള്ളി, തൊണ്ടർനാട് 9 പേർ വീതം, പടിഞ്ഞാറത്തറ, പൊഴുതന ഏഴ് പേർ വീതം, വെങ്ങപ്പള്ളി 4 പേർ, കോട്ടത്തറ സ്വദേശികളായ മൂന്നു പേരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

കർണാടകയിൽ നിന്ന് വന്ന കണിയാമ്പറ്റ, മാനന്തവാടി, മേപ്പാടി, ബത്തേരി സ്വദേശികളായ ഓരോരുത്തരും, തമിഴ്നാട്ടിൽ നിന്ന് വന്ന മുട്ടിൽ സ്വദേശി, ബത്തേരി സ്വദേശി, പശ്ചിമബംഗാളിൽ നിന്ന് വന്ന തമിഴ്നാട് സ്വദേശി, മദ്ധ്യപ്രദേശിൽ നിന്ന് വന്ന വെള്ളമുണ്ട സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗ ബാധിതരായത്.

117 പേർക്ക് രോഗമുക്തി
മുട്ടിൽ സ്വദേശികൾ 11 പേർ, ബത്തേരി 7 പേർ, നെന്മേനി 6 പേർ, വൈത്തിരി, കണിയാമ്പറ്റ, കൽപ്പറ്റ, പടിഞ്ഞാറത്തറ മൂന്ന് പേർ വീതം, മൂപ്പൈനാട്, അമ്പലവയൽ, മുള്ളൻകൊല്ലി, തവിഞ്ഞാൽ രണ്ടു പേർ വീതം, മീനങ്ങാടി, പൂതാടി, പൊഴുതന, മേപ്പാടി, തരിയോട്, കോട്ടത്തറ, പുൽപ്പള്ളി സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 66 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

1802 പേർ പുതുതായി നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് (26.04.21 ) പുതുതായി നിരീക്ഷണത്തിലായത് 1802 പേരാണ്. 415 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 18594 പേർ. ഇന്ന് പുതുതായി 63 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് ഇന്ന് 769 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 365684 സാമ്പിളുകളിൽ 357210 പേരുടെ ഫലം ലഭിച്ചു. ഇതിൽ 320304 നെഗറ്റീവും 36906 പോസിറ്റീവുമാണ്.