Headlines

Webdesk

വാക്‌സിനേഷൻ കേന്ദ്രത്തിലെ തിരക്ക്; അടിയന്തരമായി ഇടപെടാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

  തിരുവനന്തപുരം ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ വലിയ ആൾക്കൂട്ടമുണ്ടായ സാഹചര്യത്തിൽ അടിയന്തരമായി ഇടപെടാൻ മെഡിക്കൽ ഓഫീസറോട് ആരോഗ്യമന്ത്രി കെ കെ ശൈലജ നിർദേശിച്ചു. ജനങ്ങളും സമയക്രമം പാലിച്ച് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്താൻ മന്ത്രി നിർദേശിച്ചു ഓൺലൈൻ ചെയ്തുവരുന്ന വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ ഒന്നും പാലിക്കാതെയുള്ള തിരക്കാണ് ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ വാക്‌സിനേഷൻ കേന്ദ്രത്തിലുണ്ടായത്. തിരക്കിനിടയിൽപ്പെട്ട് രണ്ട് പേർ കുഴഞ്ഞുവീണു. ഇവരെ…

Read More

സ്ത്രീത്വത്തെ അപമാനിച്ചു; ഭർത്താവ് ആദിത്യൻ ജയനെതിരെ അമ്പിളി ദേവിയുടെ പരാതി

  നടനും സീരിയൽ താരവുമായ ആദിത്യൻ ജയനെതിരെ പൊലീസിൽ പരാതി നൽകി നടി അമ്പിളി ദേവി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നൽകിയിരിക്കുന്നത്. സൈബർ സെല്ലിനും കരുനാഗപ്പളളി എ സി പിക്കുമാണ് പരാതി നൽകിയത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യൻ ശ്രമിക്കുന്നതെന്ന് അമ്പിളിദേവി പരാതിയിൽ പറയുന്നു. ഇന്നലെ രാത്രിയോടെ ആദിത്യൻ ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ തൃശൂർ സ്വരാജ് റൗണ്ടിൽ കണ്ടെത്തിയിരുന്നു.

Read More

എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തും

  എസ് എസ് എൽ സി ഐടി പ്രാക്ടക്കൽ പരീക്ഷ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ. ഐടി പ്രാക്ടിക്കൽ പരീക്ഷ മെയ് 5 മുതൽ ആരംഭിക്കണമെന്നാമ് വിജ്ഞാപനത്തിൽ പറയുന്നത്. പരീക്ഷക്ക് കുട്ടികൾ ലാബിൽ പ്രവേശിക്കുന്നതിന് മുമ്പും പരീക്ഷ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോഴും കൈകൾ സാനിറ്റൈസ് ചെയ്യണം. ഒരു കുട്ടിക്ക് അനുവദിച്ചിരിക്കുന്ന പരീക്ഷാ സമയം അരമണിക്കൂറാണ് ഒരു ദിവസം ഒരു കമ്പ്യൂട്ടറിൽ ചുരുങ്ങിയത് ഏഴ് കുട്ടികളെ പരീക്ഷക്കിരുത്താം. ഓരോ പരീക്ഷാ കേന്ദ്രത്തിലുമുള്ള കമ്പ്യൂട്ടറുകളുടെ എണ്ണത്തിന്…

Read More

കൊവിഡ് ഡിസ്ചാർജ് മാനദണ്ഡം സർക്കാർ പുതുക്കി

കൊവിഡ് ഡിസ്ചാർജ് മാനദണ്ഡം പുതുക്കി സർക്കാർ. രോഗതീവ്രത കുറഞ്ഞവരെ പരിശോധന ഇല്ലാതെ ഇനി ഡിസ്ചാർജ് ചെയ്യാം. ഇനി മുതൽ ഗുരുതര രോഗികൾക്ക് മാത്രമേ ഡിസ്ചാർജിന് ആന്റിജൻ നെഗറ്റീവ് റിസൾട്ട് നിർബന്ധമുള്ളു. രോഗതീവ്രത കുറഞ്ഞവർക്ക് 72 മണിക്കൂർ ലക്ഷണമുണ്ടായില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം. നേരിയ രോഗലക്ഷണമുള്ള ആളുകളെ ലക്ഷണം അവസാനിച്ച് മൂന്ന് ദിവസത്തിന് ശേഷം മാറ്റാമെന്നും പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു. ഗുരുതര രോഗികൾക്ക് ലക്ഷണം തുടങ്ങി പതിനാലാം ദിവസം ആന്റിജൻ പരിശോധന നടത്തണം. പോസിറ്റീവാണെങ്കിൽ ഓരോ 48 മണിക്കൂറിലും പരിശോധന…

Read More

ആംബുലൻസ് ലഭിച്ചില്ല; അച്ഛന്റെ മൃതദേഹം യുവാവ് ശ്മശാനത്തിലേക്ക് എത്തിച്ചത് കാറിന് മുകളിൽ കെട്ടിവെച്ച്

  അച്ഛന്റെ മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ ആംബുലൻസ് ലഭിക്കാതെ വന്നതോടെ മകൻ മൃതശരീരം കാറിന് മുകളിൽ കെട്ടിവെച്ചു കൊണ്ടുപോയി. യുപിയിലെ ആഗ്രയിൽ നിന്നാണ് ഈ കാഴ്ച. മണിക്കൂറുകൾ കാത്തുനിന്നതിന് ശേഷമാണ് മോക്ഷാധാമിലെ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാനും സാധിച്ചത്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ആംബുലൻസുകളുടെ സൗകര്യവും ലഭിക്കാതെ നിരവധി പേരാണ് കഷ്ടപ്പെടുന്നത്. നിരവധി ദുരിതക്കാഴ്ചകളാണ് രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമായി കാണാനാകുന്നത്. ആഗ്രയിലെ സ്വകാര്യ ആശുപത്രികളൊന്നിലും കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നില്ല. നഗരത്തിൽ പ്രതിദിനം ആറായിരത്തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Read More

സുൽത്താൻ ബത്തേരിക്കടുത്ത ചെതലയത്ത് വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരിക്കടുത്ത ചെതലയത്ത് വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെതലയം നെല്ലിപ്പറ്റ ഹരിദാസൻ്റെ ഭാര്യ ശ്യാമള (55)നെയാണ് ഇന്ന് പുലർച്ചെ 6 മണിയോടെ വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിച്ച് കിടന്ന ഇവരെ ന്നീട് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേർന്ന കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബത്തേരി ഫയർഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബത്തേരി പൊലിസ് തുടർ നടപടികൾ സ്വീകരിക്കുന്നു.

Read More

സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിൽ യുഡിഎഫിന് താത്പര്യമില്ലെന്ന് ചെന്നിത്തല

  സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിനോട് യുഡിഎഫിന് താത്പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലത്തെ പോലെയുള്ള വാരാന്ത്യ ലോക്ക് ഡൗൺ നിയന്ത്രണങ്ങളാണ് ജനങ്ങൾക്ക് സ്വീകാര്യം. കടകളുടെ പ്രവർത്തന സമയം നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു സാധാരണ ജനങ്ങളുടെ ജീവിതം കൂടി കണക്കിലെടുക്കണം. കടകൾ അടയ്ക്കുന്ന സമയം ഒമ്പത് മണി വരെയാക്കണം. സമയം നീട്ടിയാൽ കടകളിലെ തിരക്കുകൾ കുറയും. സ്ഥിതി രൂക്ഷമാണോയെന്ന് സർക്കാർ വ്യക്തമാക്കുന്ന മുറയ്ക്ക് തീരുമാനം പറയാമെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം…

Read More

24 മണിക്കൂറിനിടെ 3.52 ലക്ഷം പേർക്ക് കൂടി കൊവിഡ്; 2812 പേർ കൂടി മരിച്ചു

  രാജ്യത്ത് തുടർച്ചയായ അഞ്ചാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,73,13,163 ആയി. 2812 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,95,123 ആയി. നിലവിൽ 28,13,658 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 2,19,272 പേർ ഇന്നലെ രോഗമുക്തരായി. 1,43,04,382 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. പുതിയ കേസുകളിൽ പകുതിയിലേറെയും…

Read More

വയനാട് സുൽത്താൻ ബത്തേരിയിൽ സ്പോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ രണ്ടുപേർ മരണത്തിന് കീഴടങ്ങി

  വയനാട് സുൽത്താൻ ബത്തേരിയിൽ സ്പോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ രണ്ടുപേർ മരണത്തിന് കീഴടങ്ങി. മുരളി (16), അജ്മല്‍ (14) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫെബിന്‍ ഫിറോസ് ചികിത്സയിലാണ്. കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ കഴിഞ്ഞ 22നായിരുന്നു സംഭവം. ഉച്ചയ്ക്ക് മണിയോടെ ഷെഡ്ഡിനുള്ളില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ട് പ്രദേശവാസികള്‍ പുറത്തിറങ്ങിയപ്പോള്‍ ഷെഡ്ഡില്‍ നിന്നും പൊള്ളലേറ്റ കുട്ടികള്‍ പുറത്തേക്ക് ഓടി വരുന്നതാണ് കണ്ടത്.ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും…

Read More

ഇന്ത്യക്ക് കൊവിഡ് ദുരിതാശ്വാസമായി ഗൂഗിൾ 135 കോടി രൂപ പ്രഖ്യാപിച്ചു

  കൊവിഡ് വ്യാപനത്തിൽ നട്ടം തിരിയുന്ന ഇന്ത്യക്ക് ഗൂഗിളിന്റെ പിന്തുണ. ഓക്‌സിജനും പരിശോധനാ കിറ്റുകളും അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെ 135 കോടി രൂപയുടെ സഹായം ഗൂഗിൾ പ്രഖ്യാപിച്ചു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് ദൈനംദിന ചെലവുകൾക്കായി പണം നൽകി സഹായം നൽകും. യൂനിസെഫ് വഴി ഓക്‌സിജനും പരിശോധനാ ഉപകരണങ്ങളും ഉൾപ്പെടെയുള്ള അടിയന്തര വൈദ്യസഹായങ്ങൾ ഇന്ത്യയിൽ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിക്കുമെന്ന് ഗൂഗിളിന്റെ ഇന്ത്യയിലെ മേധാവി സഞ്ജയ് ഗുപ്ത…

Read More