എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തും

 

എസ് എസ് എൽ സി ഐടി പ്രാക്ടക്കൽ പരീക്ഷ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ. ഐടി പ്രാക്ടിക്കൽ പരീക്ഷ മെയ് 5 മുതൽ ആരംഭിക്കണമെന്നാമ് വിജ്ഞാപനത്തിൽ പറയുന്നത്.

പരീക്ഷക്ക് കുട്ടികൾ ലാബിൽ പ്രവേശിക്കുന്നതിന് മുമ്പും പരീക്ഷ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോഴും കൈകൾ സാനിറ്റൈസ് ചെയ്യണം. ഒരു കുട്ടിക്ക് അനുവദിച്ചിരിക്കുന്ന പരീക്ഷാ സമയം അരമണിക്കൂറാണ്

ഒരു ദിവസം ഒരു കമ്പ്യൂട്ടറിൽ ചുരുങ്ങിയത് ഏഴ് കുട്ടികളെ പരീക്ഷക്കിരുത്താം. ഓരോ പരീക്ഷാ കേന്ദ്രത്തിലുമുള്ള കമ്പ്യൂട്ടറുകളുടെ എണ്ണത്തിന് ആനുപാതികമായി ഇൻവിജിലേറ്റർമാരെ നിയമിക്കണം. പരീക്ഷാ സമയക്രമം ഓരോ വിദ്യാലയത്തിലും തയ്യാറാക്കി ഏപ്രിൽ 28ന് മുമ്പായി വിദ്യാർഥികളെ അറിയിക്കണം